
ഈ വര്‍ഷം ഇറങ്ങി രണ്ടു മെഗാഹിറ്റ് ചിത്രങ്ങളില്‍ സഹ താരമായി തിളങ്ങിയ ടോവിനോ തോമസ് ജൂണ്‍ മാസത്തില്‍ മൂന്ന് ചിത്രങ്ങളില്‍ നായക വേഷത്തില്‍ മിന്നിക്കാന്‍ എത്തുന്നു.
ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു ലൂസിഫറിലെ ജതിന്‍ രാംദാസ്, ഉയരെയിലെ വിശാല്‍ രാജശേഖരന്‍ എന്നീ കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ കയ്യടി നേടി. എന്നാല്‍ ഈ ചിത്രങ്ങളിലൊക്കെ ടോവിനോ സഹതാരമായിരുന്നു.
പ്രതീക്ഷ നല്‍കുന്ന നിരവധി ചിത്രങ്ങളാണ് ടോവിനോ തോമസിനെ ഈ വര്‍ഷം കാത്തിരിക്കുന്നത്.
ആഷിക് അബു സംവിധാനം ചെയ്യുന്ന വൈറസില്‍ കോഴിക്കോട് ജില്ലാ കളക്റ്ററായാണ് ടോവിനോ എത്തുന്നത്. ജൂണ്‍ 7ന് ‘വൈറസ്’ പ്രദര്‍ശനത്തിനെത്തും. സലിം അഹമ്മദ് സംവിധാനം ചെയ്ത ‘ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു..’ ആണ് ടോവിനോയുടെ ഉടന്‍ റിലീസാകുന്ന ചിത്രം.
ജൂണ്‍ 21ന് റിലീസ് ചെയ്യും. അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ലൂക്കയാണ് ജൂണ്‍ ഒടുവില്‍ എത്തുന്ന ചിത്രം. ഒരു റൊമാന്റിക് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ‘ലൂക്ക’. ജൂണ്‍ 28നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.
കല്‍ക്കി, കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ്, എടക്കാട് ബറ്റാലിയന്‍ 06, ആരവം എന്നിവയാണ് ഈ വര്‍ഷം ഒരുങ്ങുന്ന മറ്റു ടോവിനോ ചിത്രങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here