ലോകത്തില്‍ ആദ്യത്തെ ട്രൈബല്‍ ഭാഷാ ചിത്രത്തിലൂടെ ഗിന്നസ് റിക്കാര്‍ഡുമായി മലയാളികള്‍

ജോണി ഇന്റര്‍നാഷണല്‍ ഗ്രൂപ് ഓഫ് കമ്പനി സിന്റ ബാനറില്‍ ജോണി കുരുവിള നിര്‍മ്മിച്ച് വിജീഷ് മണി കഥ എഴുതി സംവിധാനം ചെയ്ത നേതാജി എന്ന സിനിമയ്ക്ക് ഗിന്നസ്സ് റിക്കാര്‍ഡ്.

അട്ടപ്പാടിയിലെ ആദിവാസികളുടെ ഭാഷകളില്‍ പ്രമുഖ മായ ഇരുള ഭാഷയില്‍ നിര്‍മ്മിച്ച നേതാജി ഗോത്രഭാഷയില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ സിനിമ എന്ന പേരിലാണ് ഗിന്നസ്സ് ബുക്കില്‍ ഇടം പിടിച്ചത്.

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജീവിതത്തിലെ കാണാപ്പുറങ്ങള്‍ മുഖ്യ പ്രമേയമായി വരുന്ന ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് പ്രമുഖ ചലചിത്ര നിര്‍മ്മാതാവായ ഗോകുലം ഗോപാലനാണ്.

നേതാജിക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത് എം ജെ രാധാകൃഷ്ണനാണ്. യു. പ്രസന്നകുമാര്‍ തിരക്കഥയൊരുക്കിയ ഈ സിനിമയുടെ ശബ്ദലേഖനം നിര്‍വ്വഹിച്ചത് ഹരികുമാര്‍ ആണ്. വിശ്വഗുരു എന്ന സിനിമയിലൂടെ ഗിന്നസ് റിക്കാര്‍ഡ് സ്ഥാപിച്ച വിജിഷ് മണിയുടെ രണ്ടാമത്തെ പുരസ്‌കാരമാണിത്. നിര്‍മ്മാതാവ് ജോണി കുരുവിള, കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഗോകുലം ഗോപാലന്‍ സംവിധായകന്‍ വിജീഷ് മണി എന്നിവര്‍ക്ക് ഈ പുരസ്‌കാരം ലഭിച്ചു.

കേരള ജനത പ്രമുഖ വ്യവസായിക്കും ചലചിത്ര നിര്‍മ്മാതാവുമായ ഗോകുലം ഗോപാലനെ ആദരിക്കുന്ന വേളയിലാണ് ഈ പുരസ്‌കാര വാര്‍ത്ത വന്നത്. നേതാജിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അതൊരു ഇരട്ടി മധുരമായി.

പ്രമുഖ താരങ്ങള്‍ക്കൊപ്പം ക്ലിന്റ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ മാസ്റ്റര്‍ അലോക് യാദവ്, പ്രശസ്ത പത്രപ്രവര്‍ത്തകര്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ തുടങ്ങിയവരും വേഷമിടുന്നു. നേതാജിയുടെ മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂരും, കലാസംവിധാനം രമേഷ് ഗുരുവായൂരും ഗാനരചന ഡോ. പ്രശാന്ത് കൃഷണനും സംഗീതം ജുബൈര്‍ മുഹമ്മദും നിര്‍വ്വഹിച്ചിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News