പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേട്; കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ക്കണമെന്ന ശുപാര്‍ശയോടെ വിജിലന്‍സ് റിപ്പോര്‍ട്ട്

പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേടിന് കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ക്കണമെന്ന ശുപാര്‍ശയോടെ വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപോര്‍ട്ട് തയാറാക്കി.

നിര്‍മാണത്തില്‍ ഗുരുതരമായ ക്രമകേട് നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട് ചൂണ്ടിക്കാട്ടുന്നു.
നിര്‍മ്മാണത്തിന് ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കള്‍ നിലവാരം കുറഞ്ഞവയാണെന്നും വിജിലന്‍സ് കണ്ടെത്തി.

പാലത്തിലെ നിര്‍മാണ ക്രമക്കേടില്‍ കരാറുകാരായ ആര്‍ഡിഎസ് കമ്പനി
നിര്‍മ്മാണചുമതയുണ്ടായിരുന്ന കേരള റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ കണ്‍സള്‍ട്ടന്‍സിയായിരുന്ന കിറ്റ്കോ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.
നിര്‍മാണ സാമഗ്രികളുടെ പരിശോധനാ ഫലം തിരുവനന്തപുരം ഹൈവേ എഞ്ചിനീയറിംഗ് ലാബി ല്‍ നിന്നും ലഭ്യമായതോടെയാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് ഇന്ന് തന്നെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയേക്കും. ഡയറക്ടറുടെ അനുമതിയോടെ ഈയാഴ്ച തന്നെ കേസ് രജിസ്റ്റര്‍ ചെയ്യും.

ആസൂത്രണത്തില്‍ തുടങ്ങി ടാറിംഗ് വരെയുള്ള എല്ലാ ഘട്ടത്തിലും ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന വിദഗ്ധ സംഘത്തിന്റെ കണ്ടെത്തലിനെ ശരിവെക്കുന്നതാണ് വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ട് . നിര്‍മ്മാണ വസ്തുക്കളുടെ ഗുണനിലവാരം അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് റിപ്പോര്‍ട്ട്. അഴിമതി നടത്തിയവര്‍ക്കെതിരെ ഉടന്‍ കേസെടുത്ത് അന്വോഷണം നടത്താനാണ് വിജിലന്‍സ് തീരുമാനം.

അതേസമയം പാലത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ജൂണ്‍ ആദ്യം തന്നെ തുറന്നേക്കും.പുനര്‍നിര്‍മ്മാണം വിലയിരുത്താന്‍ മദ്രാസ് ഐഐടിയില്‍ നിന്നുള്ള വിദഗ്ധസംഘം കൊച്ചിയില്‍ ക്യാന്പ് ചെയ്യുന്നുണ്ട്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലം തുറന്നുകൊടുക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News