വര്‍ഗീയ ശക്തികള്‍ക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന ശീലമില്ല; അവരെ പ്രതിരോധിക്കുന്നത് ധാര്‍ഷ്ട്യമെങ്കില്‍ ആ ധാര്‍ഷ്ട്യം തുടരും: പിണറായി

വർഗീയ ശക്തികൾക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കാതെ അവരെ പ്രതിരോധിച്ചത് ധാർഷ്ട്യം എങ്കിൽ ആ ധാർഷ്ട്യം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ശബരിമല വിഷയത്തിൽ മാത്രമല്ല ഭാവിയിലും സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി സർക്കാർ മുന്നിൽ നിൽക്കും.

ഏതാനും സീറ്റുകൾക്കും വോട്ടിനും വേണ്ടി ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും പോലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ പ്രതിപക്ഷം ഒപ്പം കൂട്ടിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

പൊതുഭരണ വകുപ്പിന്‍റെ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിലാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കും വ്യക്തിപരമായ ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

മുഖ്യമന്ത്രിക്ക് ധാർഷ്ട്യമെന്ന ആരോപണത്തിന് പിണറായിയുടെ മറുപടി ഇങ്ങനെ.

വർഗീയ ശക്തികൾ ഇളകിയാടി വന്നു അവർക്കു മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നവരെയാണ് അവർക്ക് ആവശ്യം.

എന്നാൽ എന്നാൽ അർപ്പിതമായ കർത്തവ്യം അനുസരിച്ച് പ്രതിരോധത്തിന് മുന്നിൽ നിന്നു അതു ധാർഷ്ട്യമാണെങ്കിൽ അത് ഇനിയും ആവർത്തിക്കും.

നവോത്ഥാന മൂല്യങ്ങൾ ഇനിയും സംരക്ഷിക്കും. തെരഞ്ഞെടുപ്പിൽ വഴിവിട്ട പ്രചരണ രീതികളാണ് മുസ്ലിം ലീഗ് സ്വീകരിച്ചത്. ഇതിലൂടെയാണ് പ്രതിപക്ഷം വോട്ടു പിടിച്ചതെന്നും മുഖ്യമന്ത്രി മറുപടി നൽകി.

തെരഞ്ഞെടുപ്പ് വന്നപ്പോൾ വഴിവിട്ട പ്രചരണ രീതികളാണ് മുസ്ലിം ലീഗ് സ്വീകരിച്ചത്. എങ്ങനെ എസ്ഡിപിഐ യെയും ജമാത്തെയും കൂടെ നിർത്താൻ സാധിച്ചു.

ജയിക്കാൻ വേണ്ടി ഇത്തരക്കാരെ കൂടെ കൂട്ടാൻ സാധിക്കുന്നു തെരഞ്ഞെടുപ്പിൽ ചില സീറ്റും വോട്ടും കൂട്ടാനായി തീവ്രവാദ ബന്ധമുള്ളവരെ കൂടെ കൂട്ടാമോ

തെരഞ്ഞെടുപ്പിൽ ഉണ്ടായത് താത്കാലിക തിരിച്ചടിയെങ്കിലും ഗൗരവമായി കാണുന്നു.വിധി സർക്കാരിനെതിരല്ല.
ഞങ്ങൾക്കൊപ്പം നിന്ന നല്ലൊരു ജനവിഭാഗത്തെ യുഡിഎഫ് തെറ്റിദ്ധരിപ്പിച്ചു.

ശബരിമല വിഷയത്തിൽ ധൃതി പിടിച്ചൊന്നും ചെയ്തില്ല, കോടതി വിധി മാനിക്കുകയായിരുന്നു. ശബരിമല വിഷയത്തിൽ മാത്രമല്ല ഭാവിയിലും സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി സർക്കാർ മുന്നിൽ നിൽക്കും.

ഞങ്ങൾക്ക് വോട്ട് ചെയ്യാത്തവർക്ക് പോലും ഞങ്ങളോട് അകൽച്ചയില്ല. നവകേരള നിർമ്മാണത്തിനായി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയാണ് മുഖ്യമന്ത്രി മറുപടി അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News