
രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ മന്ത്രിസഭയിലേയ്ക്ക് ഇല്ലെന്ന് വ്യക്തമാക്കി അരുണ്‍ ജറ്റ്‌ലി മോദിയ്ക്ക് കത്തെഴുതി.
സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന മമതാ ബാനര്‍ജി നിലപാട് മാറ്റി. നാളത്തെ ചടങ്ങില്‍ പങ്കെടുക്കില്ല.
അതേ സമയം രണ്ട് മന്ത്രി സ്ഥാനം നല്‍കണമെന്ന ആവിശ്യത്തില്‍ ശിവസേനയും ജെഡിയും ഉറച്ച് നില്‍ക്കുന്നു. റാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ എല്‍ജെപിയില്‍ എതിര്‍പ്പ്.
മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യകക്ഷിയായി മത്സരിച്ച് പതിനെട്ട് സീറ്റ് നേടിയ ശിവസേനയും ബീഹാറില്‍ നിന്നും സഖ്യത്തില്‍ മത്സരിച്ച് പതിനാറ് സീറ്റ് നേടിയ ജെഡിയുവും രണ്ട് വീതം മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന ആവിശ്യത്തില്‍ ഉറച്ച് നില്‍കുന്നു.
ഒരു ക്യാമ്പിനറ്റ് റാങ്കും, സഹമന്ത്രിസ്ഥാനവും.ബീഹാറിലെ മുതിര്‍ന്ന മന്ത്രിയും നിലവില്‍ മുന്‍ഗര്‍ എം.പിയുമായി വിജയിച്ച രാജീവ് രജ്ഞന്റെ പേരാണ് ക്യാമ്പിനറ്റ് റാങ്കിലേയ്ക്ക് ജെഡിയുവില്‍ സജീവമായി കേള്‍ക്കുന്നത്.
പുര്‍ണിയില്‍ നിന്നുള്ള എം.പി സന്തോഷ് കുശ്വാഹിനെ സഹമന്ത്രി സ്ഥാനത്തിനായും പരിഗണിക്കുന്നു.ബിജെപി മന്ത്രിമാര്‍ ആരൊക്കെ എന്നത് സംബന്ധിച്ച് അമിത് ഷായും മോദിയും തമ്മിലുള്ള ചര്‍ച്ചയുടെ വിശദാംശങ്ങളെക്കുറിച്ച് ബിജെപിയിലെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്ക് അറിവില്ല.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജറ്റ്‌ലി പുതിയ മന്ത്രിസഭയിലേയ്ക്ക് ഇല്ലെന്ന് വ്യക്തമാക്കി നരേന്ദ്രമോദിയ്ക്ക് കത്തെഴുതി. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ ആവിശ്യപ്പെട്ടെന്നാണ് കത്തില്‍ ജറ്റ്‌ലി കാരണമായി ചൂണ്ടികാട്ടുന്നത്.
അതേ സമയം ബീഹാറില്‍ നിന്നുള്ള സഖ്യകക്ഷിയായ എല്‍ജെപിയില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി തര്‍ക്കം. റാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന് ക്യാമ്പിനറ്റ് റാങ്ക് ആവിശ്യപ്പെട്ടെങ്കിലും മറ്റ് അഞ്ച് എംപിമാര്‍ ഇതിനെതിരെ രംഗത്ത് വന്നു.
ഇതേ തുടര്‍ന്ന് റാം വിലാസ് പാസ്വാന്‍ തന്നെ മന്ത്രിയാകും. മകന്‍ ചിരാഗ് പാസ്വാന് പാര്‍ടി ലോക്‌സഭ നേതാവ് സ്ഥാനം നല്‍കും. വിദേശകാര്യ മന്ത്രിസ്ഥാനത്ത് നിന്ന് സുഷമസ്വരാജ് മാറുമെന്നാണ് സൂചന.
നാളെ വൈകുന്നേരം ഏഴ് മണിയ്ക്ക് രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലി കൊടുക്കും.
സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ആദ്യം അറിയിച്ചിരുന്ന മമതാ ബാനര്‍ജി നിലപാട് മാറ്റി. ബംഗാളില്‍ 54 പേരെ രാഷ്ട്രിയ സംഘര്‍ഷത്തിലൂടെ വധിച്ചുവെന്ന ബിജെപി പ്രചാരണമാണ് മമതയെ ചൊടിപ്പിച്ചത്.
കള്ള പ്രചാരണമാണന്ന് കുറ്റപ്പെടുത്തിയ മമതാ നാളെത്തെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി. 45 മന്ത്രിമാരെങ്കിലും മോദിയോടൊപ്പം ചുമതലയേല്‍ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here