പ്രൊഫ. ഖാദര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത പ്രകാരം ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി, വൊക്കഷണല്‍ ഹയര്‍ സെക്കന്‍ററി ഏകീകരണം നടപ്പിലാക്കാന്‍ മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം.
വിദഗ്ധ സമിതി ശുപാര്‍ശകള്‍ ഘട്ടംഘട്ടമായി നടപ്പാക്കും.അതേസമയം ഈ വർഷം സ്കൂൾ തുറക്കുന്നത് റംസാൻ പ്രമാണിച്ച് ജൂണ്‍ ആറിലേക്ക് മാറ്റുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം മികവുറ്റതാക്കുന്നതിനമാണ് പ്രൊഫ. ഖാദര്‍ കമ്മിറ്റി ശുപാര്‍ശ നടപ്പിലാക്കുന്നത്.
ആദ്യഘട്ടം 2019-20 അധ്യയനവര്‍ഷം തന്നെ നടപ്പാക്കാന്‍ തുടങ്ങും. ഇതിന്‍റെ ഭാഗമായി നിലവിലുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍സെക്കന്‍ററി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി ഡയറക്ടറേറ്റ് എന്നീ മൂന്നു ഡയറക്ടറേറ്റുകളെയും യോജിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എഡ്യുക്കേഷന്‍ രൂപീകരിക്കും.
ഐ.എ.എസ് കാഡറിലുള്ള ഉദ്യോഗസ്ഥനായിരിക്കും ഇതിന്‍റെ ചുമതല. ഹയര്‍സെക്കന്‍ററി തലം വരെയുള്ള സ്ഥാപനത്തിന്‍റെ മേധാവി പ്രിന്‍സിപ്പലായിരിക്കും.
നിലവിലുള്ള ഹെഡ്മാസ്റ്റര്‍ വൈസ് പ്രിന്‍സിപ്പാള്‍ ആകും. സ്കൂളിന്‍റെ പൊതു ചുമതലയും ഹയര്‍സെക്കന്‍ററി വിഭാഗത്തിന്‍റെ അക്കാദമിക് ചുമതലയും പ്രിന്‍സിപ്പാള്‍ വഹിക്കും.
ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിന്‍റെയാണ് തീരുമാനം. മെയ് 31-ന് വിരമിക്കുന്ന കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ എം.പി. ദിനേശിനെ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടര്‍ തസ്തികയില്‍ പുനര്‍നിയമന അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കാന്‍ മന്ത്രി സാഭായോഗം തീരുമാനിച്ചു.
അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ടു ഗായകൻ എരഞ്ഞോളി മൂസയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്നു ലക്ഷം രൂപ നൽകും.
പ്രളയാനന്തര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ താലൂക്കില്‍ മുളയം വില്ലേജില്‍ സര്‍ക്കാര്‍ വക അമ്പത് സെന്‍റ് ഭൂമി വീടു നിര്‍മാണത്തിന് സജ്ജീകരിക്കുന്നതിന് ഇരുപത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാനും.
ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ അംഗങ്ങളായി 5 പേരെ നിയമിക്കാനും മന്ത്രി സഭായോഗം തീരുമാനിച്ചു.
Get real time update about this post categories directly on your device, subscribe now.