കേരളാ കോണ്‍ഗ്രസ് എമ്മില്‍ വിഭാഗീയത രൂക്ഷം; സംസ്ഥാന കമ്മിറ്റി വി‍ളിക്കണമെന്നാവശ്യപ്പെട്ട് പിജെ ജോസഫിന് ജോസ് കെ മാണിയുടെ കത്ത്

കേരളാ കോൺഗ്രസ് എം സംസ്ഥാന കമ്മറ്റി വിളിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി കത്ത് നൽകി. ചെയർമാന്റെ ചുമതലയുള്ള പി ജെ ജോസഫിനാണ് കത്ത് നൽകിയിട്ടുള്ളത്.

സംസ്ഥാന കമ്മറ്റി വിളിച്ചില്ലെങ്കിൽ സ്വന്തം നിലയിൽ മുന്നോട്ടു പോകാനാണ് ജോസ് കെ മാണി അനുകൂലികളുടെ തീരുമാനം

അടുത്ത മാസം 9ന് മുമ്പ് പാർട്ടി ചെയർമാനാകാനുള്ള കരുനീക്കങ്ങളാണ് ജോസ് കെ മാണി നടത്തുന്നത്. ചെയർമാനായാൽ ഉടൻ പാർലമെന്ററി പാർട്ടി യോഗം വിളിച്ച് സഭയിലെ ലീഡറെ തീരുമാനിക്കും.

ഈ ലക്ഷ്യത്തിനായി സംസ്ഥാന കമ്മറ്റി വിളിക്കണമെന്നാവശ്യപ്പെട്ട് ചെയർമാന്റെ ചുമതലയുള്ള പി ജെ ജോസഫിന് ജോസ് കെ മാണി കത്ത് നൽകി.

സംസ്ഥാന കമ്മറ്റി വിളിച്ചില്ലെങ്കിൽ സ്വന്തം നിലയിൽ മുന്നോട്ടു പോകാനാണ് ജോസ് കെ മാണി അനുകൂലികളുടെ തീരുമാനം.

നിലവിൽ 10 ജില്ലാ പ്രസിഡന്റുമാരുടെ പിന്തുണ ജോസ് കെ മാണിയ്ക്ക് സ്റ്റിയറിംഗ്, ഹൈപ്പവർ കമ്മറ്റികളിലും വ്യക്തമായ ഭൂരിപക്ഷമുണ്ട്.

ഇത് തിരിച്ചടിയുണ്ടാക്കുമെന്ന ഭയത്തിൽ താൽക്കാലിക ചെയർമാനായ പി ജെ ജോസഫ് സംഘടനാ തിരഞ്ഞെടുപ്പു വൈകിപ്പിച്ച് ചെയർമാൻ സ്ഥാനത്ത് തുടരാനാണ് നീക്കം നടത്തുന്നത്.

തിരഞ്ഞെടുപ്പിലൂടെയല്ല, സമവായത്തിലൂടെ ചെയർമാനെ കണ്ടെത്തണമെന്നാണു പാർട്ടി ഭരണഘടന നിർദേശിക്കുന്നതെന്നാണ് അഭിപ്രായവും ജോസഫ് വിഭാഗം മുന്നോട്ട് വയ്ക്കുന്നു.

സംസ്ഥാന കമ്മറ്റി വിളിക്കണമെന്ന ജോസ് കെ മാണിയുടെ നിലപാടിനെ ജോസഫ് വിഭാഗം മുഖവിലയ്ക്കെടുക്കുന്നില്ലെങ്കിൽ ആഭ്യന്തര കലഹവും പിളർപ്പും കേരളാ കോൺഗ്രസിൽ അനിവാര്യമാകും.

മാണി വിഭാഗത്തെ വിട്ടു ജോസഫ് പക്ഷത്തേക്ക് എത്തിയ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയി എബ്രഹാമിനോട് ജോസ് കെ മാണി അനുകൂലികൾക്ക് ശക്തമായ അമർഷമാണുള്ളത്.

പിജെ ജോസഫ് പാർട്ടി ചെയർമാനാണെന്ന കത്ത് തിരഞ്ഞെടുപ്പ് കമ്മീഷണന് നൽകിയതോടെ ഇരട്ടിച്ച അമർഷം പ്രതിഷേധ രൂപത്തിൽ തെരുവിലേക്കെത്തി.

യൂത്ത്ഫ്രണ്ട് എം പ്രവർത്തകർ പാലാ സ്റ്റേഡിയം ജംഗ്ഷനിൽ ജോയി എബ്രഹാമിന്റെ കോലം പാലായിൽ കത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here