തിരുവനന്തപുരം: കർഷക വായ‌്പകളുടെ മൊറട്ടോറിയം നീട്ടി സർക്കാർ ഉത്തരവിറക്കി. ഡിസംബർ 31 വരെ മൊറട്ടോറിയം കാലാവധി നീട്ടി.

കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രഖ്യാപിച്ച മോറട്ടോറിയത്തിന്റെ കാലാവധി ഈ വർഷം ഒക്ടോബർ 11 വരെയായിരുന്നു. ഇതാണ‌് ഡിസംബർ 31 വരെ നീട്ടിയത‌്.

മോറട്ടോറിയത്തിന്റെ കാലാവധി നീട്ടാൻ ലോകസഭാ തെരഞ്ഞെടുപ്പിന‌് മുമ്പ‌് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. എന്നാൽ ഉത്തരവിറക്കുന്നത‌് തെരഞ്ഞെടുപ്പു കമീഷൻ തടഞ്ഞു.

ഇതിന്റെ പേരിൽ മോറട്ടോറിയം പ്രതിസന്ധിയിലാണെന്ന വ്യാജപ്രചാരണം ചില മാധ്യമങ്ങളും പ്രതിപക്ഷവും നടത്തിയിരുന്നു.