രാജ്യത്തെ ഏറ്റവും വലിയ നോമ്പുതുറയും പ്രാര്‍ത്ഥനാ സമ്മേളനവും മലപ്പുറം മഅദിന്‍ സ്വലാത്ത് നഗറില്‍

റംസാന്‍ 27നോടനുബന്ധിച്ച് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനം മലപ്പുറം മഅദിന്‍ സ്വലാത്ത് നഗറില്‍. ഒരു ലക്ഷം പേര്‍ക്കുള്ള ഇഫ്ത്താറിനോടൊപ്പം പ്രത്യേക പ്രാര്‍ത്ഥനകളും നമസ്‌കാരങ്ങളുമായി ഒരുദിവസത്തെ പരിപാടികളാണ് ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ നോമ്പുതുറയും പ്രാര്‍ത്ഥനാ സമ്മേളനവുമാണ് മഅദിന്‍ സ്വലാത്ത് നഗറില്‍ നടക്കുന്നത്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. വെള്ളിയാഴ്ചയും ഇരുപത്തിയേഴാം രാവും ഒന്നിച്ചെത്തിയെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
കാന്തപുരം സമസ്തയുടെ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ല്യാര്‍ സംഗമം ഉദ്ഘാടനം ചെയ്യും.

ഇബ്രാഹിം ഖലീലുല്‍ ബൂഖാരി തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ തുടങ്ങി മതപണ്ഡതരുടെ നിരതന്നെ നേതൃത്വത്തിനെത്തും. സൗകര്യങ്ങളൊരുക്കുന്നതിനായി 5555 വളണ്ടിയര്‍മാരെ സജ്ജീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News