കേരള കോൺഗ്രസില്‍ പോര് രൂക്ഷം; പിജെ ജോസഫിനെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യും

കേരള കോൺഗ്രസ് പിടിക്കാനുള്ള ജോസഫ് വിഭാഗത്തിൻറെയും ജോസ് കെ മാണി പക്ഷത്തിൻറെയും പോര് മൂർഛിച്ചു. ജോസഫാണ് ചെയർമാനെന്ന് കാണിച്ച് ജോയ് എബ്രഹാം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. കത്ത് തള്ളണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി പക്ഷം കമ്മീഷന് പരാതി നൽകി.ഒപ്പം പിജെ ജോസഫിനെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യും.

മാണിയുടെ മരണത്തോടെ പകരം ചെയർമാൻ പിജെ ജോസഫാണെന്ന് കാണിച്ച് പാർട്ടി ജനറൽ സെക്രട്ടറി ജോയ് എബ്രഹാം തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്താണ് തർക്കം അതിരൂക്ഷമാക്കിയത്. പാർട്ടി പിടിച്ചടക്കാനുള്ള നീക്കം വിവാദമായതോടെ ജോസഫ് വിഭാഗം മൗനം പാലിച്ചു, പക്ഷെ ജോസഫ് കെ മാണി പക്ഷ എംഎഎൽമാർ ജോസഫ് വിഭാഗത്തെ തള്ളി പറഞ്ഞു.

കേരള കോൺഗ്രസ് പാർട്ടി ഭരണഘടന പ്രകാരം സംസ്ഥാന കമ്മിറ്റി വിളിക്കാതെ ചെയർമാനെ തെരഞ്ഞെടുക്കരുതെന്ന് കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ജോസ് കെ മാണി പക്ഷകാരനായ ആദിക്കാട് മനോജിനെകൊണ്ട് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നൽകി.

പിജെ ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനാണ് നീക്കം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here