എറണാകുളം ബ്രോഡ് വേയില്‍ അനധികൃത കൈയേറ്റം; കച്ചവടക്കാരെ നഗരസഭ ഒ‍ഴിപ്പിച്ചു

എറണാകുളം ബ്രോഡ് വേയില്‍ അനധികൃതമായി കൈയേറിയ കച്ചവടക്കാരെ കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ ഒ‍ഴിപ്പിച്ചു. ക‍ഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം സ്മാര്‍ട്സ് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുന്ന ബ്രോഡ് വേയുടെ നവീകരണം ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

എറണാകുളം ബ്രോഡ് വേയിലെ ഫുട്പാത്തുകളിലും മറ്റും അനധികൃതമായി കൈയേറിയ കച്ചവടക്കാരെയാണ് നഗരസഭയുടെ നേതൃത്വത്തില്‍ ഒ‍ഴിപ്പിച്ചത്. ബ്രോഡ് വേയ്ക്കുളളിലെ ഗതാഗതങ്ങള്‍ തടസ്സപ്പെടുത്തി സ്ഥാപിച്ച ബോര്‍ഡുകളും ചമയങ്ങളും നീക്കം ചെയ്തു.

പടുതകള്‍ കെട്ടി കച്ചവടം നടത്തിയിരുന്ന അനധികൃത വ്യാപാരികളെയും ഒ‍ഴിപ്പിച്ചു. ക‍ഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തം അണയ്ക്കാന്‍ വൈകിയത് ഈ കൈയേറ്റങ്ങള്‍ മൂലമാണെന്നും ഇത്തരം നടപടികള്‍ വരുംദിവസങ്ങളിലും ഉണ്ടാകുമെന്ന് മേയര്‍ സൗമിനി ജയിന്‍ പറഞ്ഞു.

അതേസമയം സ്മാര്‍ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്രോഡ് വേ നവീകരിക്കാനുളള തീരുമാനം ക‍ഴിഞ്ഞ യുഡിഎഫ് നഗരസഭയുടെ കാലത്ത് തന്നെ എടുത്തതാണെന്നും കടലാസ് രേഖകളായി അവ ഇന്നും അവശേഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കെ ജെ ആന്‍റണി ആരോപിച്ചു.

ലൈസന്‍സില്ലാത്ത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുക, പാര്‍ക്കിംഗ് സംവിധാനം ഒരുക്കുക, കെട്ടിടങ്ങള്‍ നവീകരിക്കുക തുടങ്ങി നിരവധി തീരുമാനങ്ങള്‍ മാറിവന്ന നഗരസഭയും നടപ്പാക്കിയിട്ടില്ല. അപകടങ്ങള്‍ സംഭവിക്കുന്പോള്‍ മാത്രം എന്തെങ്കിലും ചെയ്തുവെന്ന് വരുത്തി തീര്‍ക്കാനുളള ശ്രമമാണ് നഗരസഭ ഇപ്പോള്‍ ചെയ്യുന്നതെന്നും ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here