കൊല്ലം വെളിനല്ലൂർ പഞ്ചായത്ത് പൊതുചന്തയിൽ വൻ തീപിടിത്തം; ആളപായമില്ല

കൊല്ലം ഓയൂർ വെളിനല്ലൂർ പഞ്ചായത്ത് പൊതുചന്തയിൽ ഖരമാലിന്യങ്ങൾ ശേഖരിക്കുന്ന ഗോഡൗണിൽ വൻ തീപിടിത്തം. ആളപായമില്ല. ഗോഡൗൺ പൂർണമായും കത്തിയമർന്നു.

വെളിനല്ലൂർ പഞ്ചായത്തിലെ വീടുകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു മു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനു വേണ്ടിയുള്ള ഗോഡൗണിലാണ് തീപിടിച്ചത‌്. കുണ്ടറയിൽനിന്നും കൊട്ടാരക്കരയിൽനിന്നും രണ്ടു യൂണിറ്റ് അഗ്നിശമന യൂണിറ്റുകൾ എത്തിയാണ‌് തീ നിയന്ത്രണവിധേയമാക്കിയത്.

തീപിടിക്കാൻ കാരണമെന്തെന്ന് അന്വേഷണ വിധേയമാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. സാമൂഹ്യവിരുദ്ധർ ഇതിന്റെ പിന്നിലുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദും വൈസ് പ്രസിഡന്റ് ജി സനിലും അറിയിച്ചു.

വീടുകളിൽനിന്നു കഴുകി വൃത്തിയാക്കി ഉണക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പൊതുചന്തയ്ക്കു സമീപം പ്രത്യേകം ടിൻ ഷീറ്റ് കൊണ്ടു നിർമിച്ച ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളിൽ തീപിടിച്ചതിനാൽ ആളുകൾക്ക് അടുക്കാൻ പറ്റാത്ത രീതിയിൽ രൂക്ഷഗന്ധവും ചൂടും പ്രദേശമാകെ പടർന്നുപിടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News