സിറോ മലബാര്‍ സഭാ വ്യാജ രേഖാ കേസ്; പ്രതിചേര്‍ക്കപ്പെട്ട വൈദികരെ ഇന്ന് ചോദ്യം ചെയ്യും

സിറോ മലബാര്‍ സഭാ വ്യാജ രേഖാ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വൈദികരെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. ഒന്നാം പ്രതി ഫാദര്‍ പോള്‍ തേലക്കാട്ട്, നാലാം പ്രതി ഫാദര്‍ ആന്‍റണി കല്ലൂക്കാരന്‍ എന്നിവരെയാണ് അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യുക.

ഇരുവരോടും രാവിലെ 10 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. ഇന്നു മുതല്‍ 7 ദിവസം ഹാജരാകാനാണ് കോടതി നിര്‍ദേശം.

കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ നിര്‍മ്മിക്കാന്‍ ഇരുവരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.അതേ സമയം കേസില്‍ ജാമ്യം ലഭിച്ച മൂന്നാം പ്രതി ആദിത്യന്‍ ഇന്നലെ വൈകീട്ട് ജയില്‍ മോചിതനായി. സത്യം ജയിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായി ആദിത്യന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News