ലോകകപ്പ‌് പോരാട്ടങ്ങൾക്ക‌് ഇന്ന് തുടക്കം; ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും മുഖാമുഖം

കൗണ്ട‌് ഡൗൺ അവസാനിച്ചു. ഒരുക്കങ്ങൾ പൂർത്തിയായി. ലോകകപ്പ‌് ക്രിക്കറ്റ‌് വേദിയിൽ കിരീടത്തിനായുള്ള പോരാട്ടങ്ങൾക്ക‌് തുടക്കമാകുന്നു. ഇന്ന‌് പകൽ മൂന്നിന‌് ഓവൽ ഗ്രൗണ്ടിൽ ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും മുഖാമുഖം.

ആതിഥേയരെന്ന ആനുകൂല്യം, ഏകദിന ക്രിക്കറ്റിലെ ഒന്നാം റാങ്ക‌്, ലോകത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള ബാറ്റിങ‌് നിര. ഇംഗ്ലണ്ട‌് ഒരുങ്ങിതന്നെയാണ‌്. കന്നി കിരീടത്തിലേക്കുള്ള ഉറച്ച കാൽവയ‌്പാണ‌് ഇംഗ്ലണ്ടിന്റെ ലക്ഷ്യം.

നിർഭാഗ്യങ്ങളെ പഴിച്ച‌് ഓരോ ലോകകപ്പിൽനിന്നും മടങ്ങുന്ന ദക്ഷിണാഫ്രിക്കയ‌്ക്ക‌് ഉയിർപ്പാണ‌് മുഖ്യം. 2015ൽ ഗ്രാൻഡ‌് എലിയട്ടെന്ന ന്യൂസിലൻഡ‌് ബാറ്റ‌്സ‌്മാൻ ദക്ഷിണാഫ്രിക്കയുടെ സ്വപ‌്നത്തെ സെമിയിൽ മടക്കി.

അന്ന‌് ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച പേസറായ ഡെയ‌്ൽ സ‌്റ്റെയ‌്നിനെ സിക‌്സർ പറത്തിയായിരുന്നു എലിയട്ടിന്റെ വിജയാഘോഷം. എ ബി ഡിവില്ലിയേഴ‌്സും മോണി മോർകലും ഫാഫ‌് ഡുപ്ലെസിസും ‌കണ്ണീരോടെ നടന്നകന്നു. ഡി വില്ലിയേഴ‌്സും മോർകലും ഇപ്പോൾ ദക്ഷിണാഫ്രിക്കൻ ടീമിലല്ല. ഡു പ്ലെസിസാണ‌് നായകൻ. നിർഭാഗ്യങ്ങളുടെ കഥകൾ മായ‌്ക്കണം ഡു പ്ലെസിസിനും കൂട്ടർക്കും.

ഇംഗ്ലണ്ടിന്റെ ബാറ്റിങ‌് നിര കണ്ടാൽ ഏതു ബൗളറും ഒന്നു വിയർക്കും. ജാസൺ റോയ‌്–-ജോണി ബെയർസ‌്റ്റോ ഓപ്പണിങ‌് സഖ്യം വിനാശകാരികളാണ‌്. ഈ സഖ്യമാണ‌് ബാറ്റിങ‌് ശരാശരിയിലും പ്രഹരശേഷിയും ഇപ്പോൾ മുന്നിലുള്ളത‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here