ജോസഫ് ഗ്രൂപ്പിനെതിരെ ആഞ്ഞടിച്ച് ജോസ് കെ മാണി; തിരിച്ചടിച്ച് പി ജെ ജോസഫ്

ജോസഫ് ഗ്രൂപ്പിനെതിരെ ആഞ്ഞടിച്ച് ജോസ് കെ മാണി. ചില കേന്ദ്രങ്ങൾ വ്യാജവാർത്തകൾ പടച്ചു വിടുന്നു. കത്ത് കൊടുത്തെന്ന് അവകാശപ്പെടുന്നവർ ആ രേഖ പുറത്തുവിടുന്നില്ല. സ്പീക്കർക്ക് നൽകിയ കത്തുകൾ ഞങ്ങൾ പരസ്യമാക്കിയിട്ടുണ്ട്.
ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി പാർട്ടിയെ തകർക്കുവാൻ ശ്രമം നടക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.

സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്ത് ചെയർമാനെ വിളിച്ചു തിരഞ്ഞെടുക്കണം. പാർട്ടി ഭരണഘടനയനുസരിച്ച് സംസ്ഥാന കമ്മറ്റിയ്ക്കാണ് പരമാധികാരം. തെരഞ്ഞെടുപ്പോ, സമവായമോ സംസ്ഥാന കമ്മറ്റിയിൽ തീരുമാനിക്കാം. കെ എം മാണി കെട്ടി പടുത്ത പാർട്ടിയെ തകർക്കാൻ അനുവദിക്കില്ല. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ജോസ് കെ മാണി പറഞ്ഞു.

ചെയര്‍മാനുള്ള അധികാരങ്ങളെല്ലാം വര്‍ക്കിങ് ചെയര്‍മാനുമുണ്ട്. എന്നാല്‍ അത് അംഗീകരിക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്നമെന്നും പി ജെ ജോസഫ് തിരിച്ചടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News