തിരുവനന്തപുരം നഗരസഭയുടെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

മഴക്കാലപൂര്‍വ്വ ശുചീകരണത്തിന് തുടക്കമിട്ട് തിരുവനന്തപുരം കുന്നുകുഴി വാര്‍ഡ്. കൗണ്‍സിലര്‍ ഐ പി ബിനുവിന്റെ നേതൃത്വത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളാണ് നടക്കുക. പരിപാടിയുടെ ഉദ്ഘാടനം സിപിഎം കേന്ദ്രകമ്മറ്റി അംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.

തിരുവനന്തപുരം നഗരസഭയുടെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കുന്നുകുഴി വാര്‍ഡില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.

ജനപങ്കാളിത്തത്തോടെ കൗണ്‍സിലര്‍ ഐ പി ബിനുവിന്റെ നേതൃത്വത്തിലാണ് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പരിപാടി നടക്കുന്നത്. കുന്നുകുഴിയെ ഹരിതവാര്‍ഡ് ആക്കുന്നതിന് മുന്നോടിയായി ശുചീകരണവും ആയിരം വൃക്ഷത്തെകളും നടും.

നഗരസഭയുടെ കീഴിലെ എല്ലാ വാര്‍ഡുകളും ഹരിതാഭമാക്കുമെന്നതിന്റെ തുടക്കമാണ് കുന്നകുഴിയില്‍ നടത്തുന്നതെന്ന് മേയര്‍ വി കെ പ്രശാന്ത് പറഞ്ഞു. നാട്ടുകാരും വിവിധ സ്‌കൂളുകളില്‍ നിന്നുള്ള സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികളും ശുചീകരണത്തില്‍ പങ്കാളികളായി. വരും ദിവസങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകരും ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ശുചീകരണത്തിനിറങ്ങും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News