കെവിന്‍ കേസ്: എസ്ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു

കേവിൻ വധകേസിൽ സസ്പെൻഷനിലായിരുന്ന കോട്ടയം ഗാന്ധി നഗർ സബ് ഇൻസ്പെക്ടർ എസ്. ഷിബുവിനെ സർവീസിലെയ്ക്ക് തിരിച്ചെടുക്കാനുള്ള ഉത്തരവ് സർക്കാർ മരവിപ്പിച്ചു.

ക‍ഴിഞ്ഞ ദിവസം കേവിന്‍റെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ട് വിഷയത്തിൽ പരാതി ഉന്നയിച്ചിരുന്നു.

പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ് മരവിപ്പിച്ചത്.

ഷിബുവനെ ജൂനിയർ എസ്.ഐ ആയി തരംതാ‍ഴ്ത്തിയാണ് സർവീസിലെയ്ക്ക് തിരിച്ചെടുത്ത് കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെയാണ് ഉത്തരവിട്ടിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here