പന്ത് ബൗണ്ടറി ലൈന്‍ പായിച്ചുകൊണ്ട് കളി തുടങ്ങുന്നതാണ് ഇംഗ്ലീഷ് ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയുടെ രീതി. എന്നാല്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ തുറുപ്പ് ചീട്ട് പൂജ്യനായി മടങ്ങേണ്ടി വന്നു. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ ബെയര്‍‌സ്റ്റോ ‘ഗോള്‍ഡണ്‍ ഡക്’ ആവുകയായിരുന്നു.

ലോകകപ്പ് തുടങ്ങുന്നതിനു മുമ്പ് എല്ലാ പ്രതീക്ഷയും ഈ ബാറ്റ്‌സ്മാനിലായിരുന്നു. ബെയര്‍സ്റ്റോവിന്റെ ഫോം ഇംഗ്ലണ്ടിനും പ്രതീക്ഷയ്ക്ക് വകനല്‍കുമെന്നായിരുന്നു വിലയിരുത്തല്‍. ആദ്യ പന്തുമുതല്‍ ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കുന്നതാണ് ബെയര്‍സ്റ്റോയുടെ രീതി. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താകേണ്ട ഗതികേടായിരുന്നു ബെയര്‍സ്‌റ്റോക്ക്.

ഇത്തവണ ലോകകപ്പ് നേടുമെന്ന് കരുതപ്പെടുന്നവരില്‍ ഒന്നാമതാണ് ഇംഗ്ലണ്ട്. ബെയര്‍സ്റ്റോവിനെപ്പോലെ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുന്ന താരങ്ങളാണ് ഇംഗ്ലണ്ടിനെന്നത് അവരുടെ സാധ്യതകള്‍ ഇരട്ടിപ്പിക്കുന്നതായിരുന്നു.