എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് സൂചന; രാഹുല്‍ ഗാന്ധി എന്‍സിപി അധ്യക്ഷന്‍ ശരത്പവാറുമായി കൂടിക്കാഴ്ച നടത്തി

എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് സൂചന. രാഹുല്‍ ഗാന്ധി എന്‍സിപി അധ്യക്ഷന്‍ ശരത്പവാറുമായി കൂടിക്കാഴ്ച നടത്തി. ലയനചര്‍ച്ചകളാണ് 45മിനിട്ടോളം നീണ്ട് നിന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതെന്ന് റിപ്പോര്‍ട്ടുകള്‍.

52 സീറ്റുകളുള്ള കോണ്‍ഗ്രസില്‍എന്‍സിപ് ലയിച്ചാല്‍ ലോക്‌സഭ പ്രതിപക്ഷ സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കും. അതേ സമയം ശരത് പവാര്‍ കോണ്‍ഗ്രസ് ്ധ്യക്ഷസ്ഥാനത്തേക്ക് എകത്തുമെന്ന അഭ്യൂഹങ്ങളും ശക്തമായി

ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെ അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന രാഹുല്‍ ഗാന്ധി പുതിയ ചില അപ്രതീക്ഷിത നീക്കങ്ങളാണ് നടത്തുന്നത്.

എന്‍സിപി കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധി എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.

45മിനിട്ടോളമാണ് കൂടിക്കാഴ്ച നീണ്ടത് ലയനചര്‍ച്ചകളാണ് കൂടിക്കാഴ്ചക്ക് പിന്നിലെന്നാണ് സൂചന. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 52 സീറ്റുകളാണ് ലഭിച്ചത്.

ലോക്‌സഭയില്‍ പ്രതിപക്ഷ സ്ഥാനത്തിന് വേണ്ടത് 54 സീറ്റുകളും, എന്‍സിപിക്കാകട്ടെ 5 സീറ്റുകളുണ്ട്. ഈ സാഹചര്യത്തില്‍ എന്‍സിപി കോണ്‍ഗ്രസില്‍ ലയിച്ചുകഴിഞ്ഞാല്‍ 57സീറ്റുളാകും ലോക്‌സഭയില്‍ കോണ്‍ഗ്രസിന്.

അതിനാല്‍ തന്നെ പ്രതിപക്ഷസ്ഥാനം ലഭിക്കുകയും ചെയ്യും. ശനിയാഴ്ച കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

എന്‍സിപി കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയുടെ ഭാഗം കൂടിയായതുകൊണ്ട് ലയനം എളുപ്പമാകുമെന്നാണ് വിലയിരുത്തലുകള്‍. അതേ സമയം ശരത് പവാര്‍ ഒരു പക്ഷേ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വന്നേക്കുമെന്ന അഭ്യൂഹങ്ങളും ഇതിനോടകം ശക്തമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News