നരേന്ദ്രമോദി മന്ത്രിസഭയിലെ ഏക മലയാളി സാന്നിദ്ധ്യമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍

നരേന്ദ്രമോദി മന്ത്രിസഭയിലെ ഏക മലയാളി സാന്നിദ്ധ്യമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. സ്വതന്ത്ര ചുമതയുള്ള കേന്ദ്രമന്ത്രിയാകും.

ആര്‍എസ്എസ് അതൃപ്തി മുന്‍ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വിനയായി. വി മുരളീധരന്റെ സ്ഥാനലബ്ദി വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലെ അധികാര സമവാക്യത്തിലും പ്രതിഫലിക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംസ്ഥാനത്ത് തിരിച്ചടി നേരിട്ടെങ്കിലും വി മുരളീധരനിലൂടെ കേന്ദ്രമന്ത്രിസഭയില്‍ മോദി കേരളത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കി.

മുന്‍ സംസ്ഥാന അധ്യക്ഷനായ വി മുരളീധരന്‍ കേന്ദ്രനേതൃത്വത്തോട് ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവായാണ് അറിയപ്പെടുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് മുരളീധരന്‍.

സംസ്ഥാനത്ത് പാര്‍ട്ടിക്ക് കാര്യമായ വളര്‍ച്ചയില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പടക്കം മുന്നില്‍ കണ്ടാണ് കേരളത്തെ പരിഗണിക്കാനുള്ള മോദിയുടെയും അമിത് ഷായുടെയും തീരുമാനം.

അതേസമയം ഒന്നാം മോദി സര്‍ക്കാരില്‍ ടൂറിസം വകുപ്പ് കൈകാര്യം ചെയ്ത അല്‍ഫോണ്‍സ് കണ്ണന്താനം ഇക്കുറി തഴയപ്പെട്ടു. ആര്‍എസ്എസ് എതിര്‍പ്പാണ് കണ്ണന്താനത്തിന് വിനയായത്.

ഏറെ പ്രതീക്ഷയുണ്ടായിരുന്ന തിരുവനന്തപുരത്ത് വലിയ തോല്‍വി ഏറ്റുവങ്ങിയത് കുമ്മനം രാജശേഖരനും തിരിച്ചടിയായി.വന്‍ പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ കുമ്മനത്തെ രാജ്യസഭയിലൂടെ മന്ത്രിസഭയിലെത്തിക്കുന്നതില്‍ കാര്യമില്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ അഭിപ്രായം.

വി മുരളീധരന്റെ സ്ഥാനലബ്ദി വരും ദിവസങ്ങളില്‍ സംസ്ഥാന ബിജെപിയിലെ അധികാര സമവാക്യത്തിലും പ്രതിഫലിക്കും. മുരളീധരന്‍ കേന്ദ്രമന്ത്രിയായതോടെ പികെ കൃഷ്ണദാസ് പക്ഷം കൂടുതല്‍ ദുര്‍ബലരാകും.

സംസ്ഥാന അധ്യക്ഷ പദവിയില്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ നിലനില്‍പ്പും ഇത് കഷ്ടത്തിലാക്കും. തന്റെ വിശ്വസ്തനായ കെ സുരേന്ദ്രനെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാനാണ് വി മുരളീധരന് താല്‍പര്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel