കുവൈറ്റിലേക്ക് ജോലി തേടി വരുന്നവർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

കുവൈറ്റിലേക്ക് ജോലി തേടി വരുന്നവർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. ഇന്ത്യയിൽ നിന്നുള്ള പതിനെട്ടോളം വരുന്ന റിക്രൂട്ടിങ് ഏജൻസികളെയും കുവൈറ്റിലെ തൊണ്ണൂറ്റി രണ്ടു കമ്പനികകളെയും ഒഴിവാക്കണമെന്ന മുന്നറീപ്പാണ് എംബസി നൽകുന്നത്.

ഇത്തരം സ്ഥാപനങ്ങളുടെ പേര് വിവരങ്ങൾ എംബസി തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കർണ്ണാടകയിലെ മംഗ്ലൂരിൽ നിന്നും കുവൈറ്റിൽ ജോലി തേടി എത്തിയ മുപ്പത്തി അഞ്ചോളം തൊഴിലാളികൾ വഞ്ചിക്കപ്പെട്ടിരുന്നു.

അറുപത്തി അയ്യായിരം രൂപ ഇന്ത്യയിലെ റിക്രൂട്ടിങ് ഏജൻസിക്ക് നൽകി ഇവിടെ എത്തിയ തൊഴിലാളികൾക്ക്, കുവൈറ്റിലെ കമ്പനി കഴിഞ്ഞ ആറു മാസമായി ശമ്പളം നൽകിയിരുന്നില്ല.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് കുവൈറ്റിലേക്കുള്ള ജോലി അന്വേഷണം നടത്തുന്നവർ, റിക്രൂട്ടിങ് ഏജൻസിയും ജോലി ലഭിക്കുന്ന കമ്പനികളും നിരോധിത സ്ഥാപനങ്ങളല്ല എന്ന് ഉറപ്പ് വരുത്തണമെന്ന മുന്നറീയിപ്പ് എംബസി നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here