മീശയും മുടിയും ഡൈ ചെയ്ത് ജൈവവളത്തെ കുറിച്ച് പ്രസംഗിച്ച് നടക്കുന്നയാളാണ് വിഎം സുധീരല്‍: എപി അബ്ദുള്ളക്കുട്ടി

മോഡി സ്തുതിയില്‍ വാക്‌പോരുമായി വീണ്ടും കോണ്‍ഗ്രസ് നേതാക്കള്‍ അബ്ദുള്ളക്കുട്ടിയുടെ മോഡി സ്തുതിയെ വിമര്‍ശിച്ച വീക്ഷണം പത്രത്തിനും വിഎം സുധീരനുമെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി എപി അബ്ദുള്ളക്കുട്ടി.

എന്നെ വിമര്‍ശിച്ച് കൊണ്ട് വീക്ഷണത്തില്‍ ലേഖനം എഴുതിയവര്‍ ഒരുകാലത്ത് പാര്‍ട്ടിയും ഇന്ദിരാ ഗാന്ധിയും തോറ്റ തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയെ പെണ്‍ ഹിറ്റ്‌ലര്‍ എന്ന് വിളിച്ച് കോണ്‍ഗ്രസ് വിട്ട് ശത്രുപാളയത്തില്‍ പോയി അധികാരത്തിന്റെ അപ്പക്കഷ്ണം നുണഞ്ഞവരാണ് അവര്‍ എന്നെ ഉപദേശിക്കാന്‍ വരണ്ട.

വിഎം സുധീരനെ കുറിച്ച് എല്ലാവര്‍ക്കും അറിയാം ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ ഇല്ലാതാക്കിയയാളാണ് വിഎം സുധീരന്‍ കേരളത്തിലെ കോണ്‍ഗ്രസുകാരോട് ചോദിച്ചാല്‍ ഇത് അറിയാം.

വിഎം സുധീരന്‍ വല്ല്യ ആദര്‍ഷശം ഒന്നും പറയണ്ട രാവിലെ അര ബക്കറ്റ് വെള്ളത്തില്‍ തലയും മീശയും മുക്കി കറുപ്പിച്ച് ജൈവ വളത്തെ കുറിച്ച് പ്രസംഗിച്ച് നടക്കുന്നയാളാണ് വിഎം സുധീരന്‍ എന്നുമാണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News