ടിക്കറ്റെടുക്കാന്‍ നീണ്ട ക്യൂവില്‍ നിന്ന് ബുദ്ധിമുട്ടേണ്ട; യുടിഎസ് ആപ്പ് സേവനം കൂടുതല്‍ യാത്രക്കാരിലെത്തിക്കാനൊരുങ്ങി സതേണ്‍ റെയില്‍വെ

യുടിഎസ് ആപ്പ് സേവനം കൂടുതല്‍ യാത്രക്കാരിലെത്തിക്കാനൊരുങ്ങി സതേണ്‍ റെയില്‍വെ. അണ്‍-റിസര്‍വ് ടിക്കറ്റുകള്‍ മൊബൈല്‍ വ‍ഴി ബുക്ക് ചെയ്യാന്‍ ക‍ഴിയുന്ന സൗകര്യമുള്ളതാണ് യുടിഎസ് ആപ്പ്. നിലവില്‍ നിരവധി യാത്രക്കാര്‍ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്.

ടിക്കറ്റെടുക്കാന്‍ നീണ്ട ക്യൂവില്‍ നിന്ന് ബുദ്ധിമുട്ടേണ്ട. ഇതിനായി പ്രത്യേകം, സമയം ചിലവ‍ഴിക്കേണ്ടതില്ല. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതിന് മുന്പ് തന്നെ യുടിഎസ് ആപ്പ് വ‍ഴി നോണ്‍ റിസര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ക‍ഴിയുന്നതാണ് റെയില്‍വേയുടെ യുടിഎസ് ആപ്ലിക്കേഷന്‍. സതേര്‍ണ്‍ റെയില്‍വേക്ക് കീ‍ഴില്‍ പൂര്‍ണ്ണതോതില്‍ യുടിഎസ് സംവിധാനമൊരുക്കിയത് ആറ് മാസം മുന്പാണ്. നിലവില്‍ സതേണ്‍ റെയില്‍വേക്ക് കീ‍ഴില്‍ 4 മുതല്‍ ആറ് ശതമാനം വരെ യാത്രക്കാര്‍ യുടിഎസ് സേവനം ഉപയോഗിക്കുന്നുണ്ട്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് യുടിഎസ് ആപ്പ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. യുടിഎസ് ആപ്പുപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടിലൂടെ ബുക്ക് ചെയ്യുന്പോള്‍ മൊബൈലിലേക്ക് ടിക്കറ്റ് മെസേജായി എത്തും. ദുരുപയോഗം ചെയ്യാതിരിക്കാന്‍ ട്രെയിനില്‍ നിന്നും സ്റ്റേഷനകത്ത് നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

അണ്‍- റിസര്‍വ്ഡ് ടിക്കറ്റിനു പുറമെ സീസണ്‍ ടിക്കറ്റുകളും പ്ലാറ്റ്ഫോം ടിക്കറ്റുകളും യുടിഎസ് ആപ്പിലൂടെ ലഭിക്കും. യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനോടൊപ്പം പരിസ്ഥിതി സൗഹൃദ- ഡിജിറ്റല്‍ സേവനപാതയിലേക്ക് നീങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് റെയില്‍വേ യുടിഎസ് ആപ്പ് കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News