ഇന്ത്യയുടെ പതിനാറാമത് പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു

ഇന്ത്യയുടെ പതിനാറാമത് പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.നരേന്ദ്രമോദിയ്‌ക്കൊപ്പം 25 ക്യാമ്പിനറ്റ് മന്ത്രിമാരും 9 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 24 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. മോദിയ്ക്കും രാജ്‌നാഥിനും ശേഷം മൂന്നാമനായി അമിത്ഷായുടെ സത്യപ്രതിജ്ഞ. മലയാളിയായ വി.മുരളീധരന് സഹമന്ത്രിസ്ഥാനം മാത്രം.സുഷമസ്വരാജും അരുണ്‍ ജറ്റ്‌ലിയും മന്ത്രിസഭയില്‍ ഇല്ല.

മുന്‍ മന്ത്രിസഭയിലെ അംഗങ്ങളില്‍ പകുതിയിലേറെ പേരെയും നിലനിറുത്തിയാണ് രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയിലെ രണ്ടാമനാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അമിത്ഷാ മോദിയ്ക്കും രാജ്‌നാഥിനും പിന്നാലെ മൂന്നാമനായി സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാഗവും മലയാളിയുമായ വി.മുരളീധരന്‍ സഹമന്ത്രിയായി സ്ഥാനമേറ്റു.അല്‍ഫോന്‍സ് കണ്ണന്താനത്തിന് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനമാണ് ഒന്നാം മോദി സര്‍ക്കാരില്‍ നല്‍കിയിരുന്നത്. മുരളീധരന് അത് സഹമന്ത്രി മാത്രമായി.

വിദേശകാര്യമന്ത്രിയായിരുന്ന സുഷമസ്വരാജിന് മന്ത്രിസ്ഥാനമില്ല.ആരോഗ്യകാരണങ്ങളാല്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജറ്റ്‌ലിയും രണ്ടാം മോദി സര്‍ക്കാരില്‍ ഇല്ല. തമിഴ്‌നാട്ടില്‍ നിന്നും എ.ഐ.എഡിഎംകെയ്ക്ക് മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും അവര്‍ക്ക് നല്‍കിയില്ല.നിര്‍മലാ സീതാരാമന്‍, സ്മൃതി ഇറാനി,സാധ്വവി നിരജ്ഞന്‍ സ്വാതി ഇന്നിവര്‍ വനിതാ മുഖങ്ങളായി. ആറായിരത്തോളം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുമ്പില്‍ രാഷ്ട്രപതി ഭവന്‍ അങ്കണത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്.

നേപ്പാള്‍,ഭൂട്ടാന്‍,ശ്രീലങ്ക തുടങ്ങി സാര്‍ക്ക് രാജ്യങ്ങളിലെ തലവന്‍മാര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി തുടങ്ങിയ പ്രതിപക്ഷ നിരയും രാഷ്ട്രപതി ഭവനിലെത്തി. രജനികാന്ത്,മുകേഭ് അമ്പാനി തുടങ്ങിയ പ്രമുഖരും രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here