നേതാക്കള്‍ക്ക് അസൗകര്യം; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം റദ്ദാക്കി

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് ചേരാനിരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം റദ്ദാക്കി. നേതാക്കള്‍ക്ക് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് യോഗം റദ്ദാക്കിയത്. അതേ സമയം നാളെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. ലോക്‌സഭ കക്ഷി നേതാവിനെ യോഗത്തില്‍ തീരുമാനിക്കും

തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനും,ലോക്‌സഭയില്‍ പ്രതിപക്ഷ പ്രവര്‍ത്തനം എത്തരത്തില്‍ ആകണമെന്നതടക്കം ചര്‍ച്ച ചെയ്യാനായിട്ടാണ് ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില നേതാക്കള്‍ക്ക് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ അസൗകര്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് യോഗം റദ്ദാക്കി. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

എന്‍സിപി കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയ സാഹചര്യം മാത്രമാണ് ചര്‍ച്ചയായതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചു. കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയും ഇന്നലെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതിടനിടയില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ ചേരും.പാര്‍ട്ടിയുടെ 52 എംപിമാരും, രാജ്യസഭ എംപിമാരും യോഗത്തില്‍ പങ്കെടുക്കും.

ലോക്‌സഭ കക്ഷിനേതാവിനെ യോഗത്തില്‍ തീരുമാനിക്കും. കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ രണ്ടോ മൂന്നോ മാസത്തെ സമയം അനുവദിച്ച രാഹുല്‍ ഗാന്ധി ലോക്‌സഭ കക്ഷി നേതാവായി തുടരുമെന്നാണ് സൂചന. എന്നാല്‍ രാഹുല്‍ തയ്യാറാകുന്നില്ലെങ്കില്‍ പകരം ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരാളെ കക്ഷിനേതാവാക്കാനും സാധ്യതയുണ്ട്. ശശി തരൂര്‍, കെ മുരളീ ധരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News