
സിറോ മലബാര്‍ സഭാ വ്യാജ രേഖാ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വൈദികരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഒന്നാം പ്രതി ഫാദര്‍ പോള്‍ തേലക്കാട്ട്, നാലാം പ്രതി ഫാദര്‍ ആന്‍റണി കല്ലൂക്കാരന്‍ എന്നിവരെയാണ് ആലുവ ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്യുക.
ഇന്നലെ ഇരുവരെയും മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. ഇരുവരോടും ഇന്ന് രാവിലെ 10 മണിക്ക് ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഴ് ദിവസം വൈദികരെ ചോദ്യം ചെയ്യാനുളള അനുമതി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൊലീസിന് നല്‍കിയിട്ടുണ്ട്. കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ നിര്‍മ്മിക്കാന്‍ ഇരുവരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here