മോദി തരംഗം കേരളത്തില്‍ ഉണ്ടാകാത്തതിന്റെ കാരണം മലയാളികള്‍ക്ക് രാജ്യത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് ധാരണയില്ലാത്തതാവാം എന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. കേരളത്തില്‍ മോദി തരംഗം ഉണ്ടാകാത്തതിന്റെ കാരണം പരിശോധിക്കുമെന്നും വി.മുരളീധരന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്.

എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ശൈലി സിപിഎം ആദ്യം അവസാനിപ്പിക്കണമെന്നം ശബരിമല വിഷയത്തിലൂടെ കേരളത്തില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ വോട്ട് നേടാനായെന്നും എന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ അത് മാത്രം പോരായിരുന്നുവെന്നും ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ ന്യൂനപക്ഷങ്ങളെ കൂടുതലായി ആകര്‍ഷിക്കാന്‍ പാര്‍ട്ടിക്ക് കഴിയണമെന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള രാജ്യസഭാ എംപിയായ മുരളീധരന്‍പറഞ്ഞു.

ബിജെപിയില്‍ ആശയപോരാട്ടം നടക്കുന്നു എന്നത് മാധ്യമ സൃഷ്ടിയാണ്, പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നുനം മുരളീധരന്‍ പറഞ്ഞു.