അടിയന്തര ഗൾഫ്, അറബ് ഉച്ചകോടികൾക്ക് മക്കയിൽ തുടക്കം

അടിയന്തര ഗൾഫ്, അറബ് ഉച്ചകോടികൾക്ക് മക്കയിൽ തുടക്കം. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിലാണ് ഉച്ചകോടികൾ. പതിനാലാമത് ഇസ്ലാമിക രാജ്യ ഉച്ചകോടിയും നടക്കും.ഇറാനുമായുള്ള പ്രശ്നങ്ങള്‍ വിശകലനം ചെയ്യാനും പൊതുനിലപാട് രൂപീകരിക്കാനുമായി സൽമാൻ രാജാവ് മുൻകൈയെടുത്ത് വിളിച്ചുചേർത്തതാണ് ഉച്ചകോടികൾ. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽഥാനി ഉച്ചകോടിക്കെത്തി.

സൗദി നേതൃത്വത്തിൽ ഉപരോധം നിലവിൽ വന്നശേഷം ആദ്യമായാണ് ഉയർന്ന ഖത്തർ പ്രതിനിധി സൗദിയിൽ എത്തുന്നത്. ഇസ്ലാമിക രാജ്യങ്ങളുടെ സംഘടന (ഒഐസി)യിൽ അംഗമാണെങ്കിലും ഇന്നു നടക്കുന്ന ഒഐസി ഉച്ചകോടിയിൽ ഇറാൻ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.

ഭാവിയിലേക്ക് ഒരുമിച്ച് എന്ന പ്രമേയത്തിലാണ് ഒഐസി ഉച്ചകോടി. ഇസ്ലാമിക് ലോകത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായകമാകുന്ന സുപ്രധാന തീരുമാനങ്ങൾ ഒഐസി ഉച്ചകോടിയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സെക്രട്ടറി ജനറൽ യൂസുഫ് അൽഉസൈമിൻ പറഞ്ഞു. ഇസ്ലാമിക രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകൾ, ഭീകരത, തീവ്രവാദം, ഇസ്ലാം ഭീതി അടക്കമുള്ള പ്രശ്നങ്ങൾ ഉച്ചകോടിയിൽ വിശകലനം ചെയ്യുമെന്നും സെക്രട്ടറി ജനറൽ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here