
രണ്ടാം മോദി സർക്കാരിന്‍റെ മന്ത്രിസഭയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആഭ്യന്തര മന്ത്രിയാകും. രാജ്നാഥ് സിങ് ഇക്കുറി പ്രതിരോധ മന്ത്രിയാകും. കഴിഞ്ഞ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു.
മുൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറാണ് രണ്ടാം മോദി സര്‍ക്കാരിന്‍റെ വിദേശകാര്യ മന്ത്രി. മുൻ പ്രതിരോധ മന്ത്രി നിർമല സീതാരാമന് ധനകാര്യ വകുപ്പും നിതിന്‍ ഗഡ്കരിക്ക് ഗതാഗത വകുപ്പും പിയൂഷ് ഗോയലിന് റെയില്‍വെ-വാണിജ്യ വകുപ്പുമാണ് നല്‍കിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആണവോർജം, പഴ്സനൽ വകുപ്പുകളുടെ ചുമതലയാണുള്ളത്. വി മുരളീധരൻ വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രിയായും പ്രവര്‍ത്തിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here