കേന്ദ്ര ആഭ്യന്തരമന്ത്രിയായി അമിത് ഷായെ നിയമിച്ചു; രാജ്നാഥ് സിംഗിന് പ്രതിരോധം

കേന്ദ്ര ആഭ്യന്തരമന്ത്രിയായി ബിജെപി ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷായെ നിയമിച്ചു. രാജ്നാഥ് സിംഗിന് പ്രതിരോധ വകുപ്പിന്റെ ചുമതല. നിര്‍മ്മലാ സീതാരാമന്‍ ധനമന്ത്രിയാകും. മുന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന ഡോക്ടര്‍ എസ് ജയശങ്കറിനെ വിദേശകാര്യമന്ത്രിയായി നിയമിച്ചു. മോദി വിമര്‍ശകനായ നിധിന്‍ ഗഡ്കരി ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായി തുടരും. സ്മൃതി ഇറാനിയ്ക്ക് വനിതാ ശിശു ക്ഷേമ വകുപ്പിന്റെ അധിക ചുമതല.

മോദി മന്ത്രിസഭയിലെ രണ്ടാമനായി അമിത് ഷാ ആഭ്യന്തര വകുപ്പ് തന്നെ കൈകാര്യം ചെയ്യും. പതിവില്‍ നിന്നും ഏറെ വൈകി വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ഭവനില്‍ നിന്നും പുറത്തിറക്കിയ ഉത്തരവ് പ്രകാരം ആദ്യ നാല് വകുപ്പുകള്‍ നരേന്ദ്രമോദി പൂര്‍ണ്ണമായും അഴിച്ച് പണിതു. മുന്‍ സര്‍ക്കാരില്‍ ആഭ്യന്തരം കൈകാര്യം ചെയ്തിരുന്ന രാജ്നാഥ് സിങ്ങിനെ പ്രതിരോധ വകുപ്പിലേയ്ക്ക് മാറ്റി. പ്രതിരോധ മന്ത്രിയായിരുന്ന നിര്‍മ്മല സീതാരാമന്‍ ഇനി മുതല്‍ ധനമന്ത്രിയാകും.

സുഷമസ്വരാജിന് കീഴില്‍ വിദേശകാര്യ സെക്രട്ടറിയായി ജോലി ചെയ്തിരുന്ന എസ് ജയശങ്കറിനെ വിദേശകാര്യമന്ത്രിയായി നിയമിച്ചു. മോദി വിമര്‍ശകനായ നിധിന്‍ ഗഡ്കരിയുടെ വകുപ്പില്‍ മാറ്റമില്ല. ഉപരിതല ഗതാഗത വകുപ്പിനൊപ്പം ചെറുകിട ഇടത്തരം വ്യവസായ വകുപ്പിന്റെ അധിക ചുമതലകൂടി നല്‍കിയിട്ടുണ്ട്.നിയമമന്ത്രിയായി രവിശങ്കര്‍ പ്രസാദും, റയില്‍വേ മന്ത്രിയായി പീയുഷ് ഗോയലും, ധര്‍മ്മേന്ദ്ര പ്രധാന്‍ പെട്രോളിയം മന്ത്രിയായും തുടരും.

മുന്‍ സര്‍ക്കാരില്‍ മേനക ഗാന്ധി കൈകാര്യം ചെയ്തിരുന്ന വനിത ശിശുക്ഷേമ വകുപ്പിന്റെ ചുമതല രണ്ടാം മോദി സര്‍ക്കാരില്‍ സ്മൃതി ഇറാനിയ്ക്ക് ലഭിച്ചു. അവര്‍ക്ക് നേരത്തെ ഉണ്ടായിരുന്ന ടെക്സ്റ്റയില്‍സ് വകുപ്പിന് പുറമെയാണിത്. ബിജെപിയുടെ മുസ്ലീം മുഖമായ മുഖ്താര്‍ അബാസ് നഖ്വവിയ്ക്ക് ന്യൂനപക്ഷ വിഭാഗം. പ്രകാശ് ജാവദേക്കര്‍ പരിസ്ഥിതി വകുപ്പ് മന്ത്രിയായി. പ്രകാശ് ജാവദേക്കര്‍ മുന്‍ സര്‍ക്കാരില്‍ കൈകാര്യം ചെയ്തിരുന്ന മാനവ വിഭവശേഷി മന്ത്രിയായി രമേഖ് പൊഖറിയാലിനെ നിയമിച്ചു.

യുവജന കായിക വകുപ്പിന്റെ സ്വതന്ത്ര ചുമതല കിരണ്‍ റിജ്ജുവിന്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല ജിതേന്ദ്ര സിങ്ങിന്. പശ്ചിമ ബംഗാളില്‍ നിന്നും ലോക്സഭയിലെത്തിയ ഹിന്ദി ചലച്ചിത്ര പിന്നണി ഗായകന്‍ ബാബുല്‍ സുപ്രിയ പരിസ്ഥിതി സഹമന്ത്രി. ക്രിക്കറ്റ് ബോര്‍ഡ് മുന്‍ അദ്ധ്യക്ഷന്‍ അനുരാഗ് താക്കൂര്‍ ധനകാര്യ സഹമന്ത്രിയായപ്പോള്‍ മുന്‍ ആര്‍മി തലവന്‍ വി.കെ.സിങ്ങിന് റോഡ് ട്രാന്‍സ്പോര്‍ട് സഹമന്ത്രിയായി.28 ക്യാബിനറ്റ് മന്ത്രിമാരും 9 സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും 24 സഹമന്ത്രിമാരുമാണ് രണ്ടാം മോദി സര്‍ക്കാരില്‍ ചുമതലയേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News