എതിര്‍പ്പുകളെയെല്ലാം ‘പാട്ടി’ലാക്കി ഹരീഷ് ശിവരാമകൃഷ്ണന്‍ ജെബി ജങ്ഷനില്‍

ശ്രീരാഗമോ എന്ന ജനപ്രിയ ഗാനം മലയാളികൾക്ക് സമ്മാനിച്ചത് പവിത്രം എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകൻ ശരത് ആണ്.

ഈ ഗാനം മലയാളികൾക്ക് വെറുമൊരു ചലച്ചിത്ര ഗാനം മാത്രമല്ല മോഹൻലാൽ ചിത്രത്തോടുള്ള അടുപ്പവും ദാസ് സാറിനോനുള്ള ആരാധനയുമൊക്കെയാണ്. ഈ ഗാനത്തിലൂടെ മലയാളികൾക്കിടയിൽ ചർച്ചചെയ്യപ്പെട്ട ഒരാളാണ് ഹരീഷ് ശിവരാമകൃഷ്ണൻ .

അഗം ബാൻഡിലൂടെ ശ്രദ്ധ നേടിയ ഹരീഷ്, ശ്രീരാഗമോ എന്ന ഗാനത്തിന്റെ സ്വന്തം വേർഷൻ പാടിയതോടെ സോഷ്യൽ മീഡിയയിൽ അസഭ്യ വര്‍ഷം തുടങ്ങി.

ബാൻഡ് വെറും റബർ ബാൻഡ് ആണ് കവർ പ്ലാസ്റ്റിക് കവറാണ് എന്ന് തുടങ്ങി അസഭ്യ ഭാഷയിൽ ഹരീഷിനെ ഒട്ടേറെ പേർ വിമർശിച്ചു.

ദാസ് സാറിന്റെ പാട്ട് മോശമാക്കി എന്നതരത്തിൽ വരെ വിമർശനങ്ങൾ ഉണ്ടായി. എഴ് ലക്ഷത്തിലധികമാളുകളാണ് യു റ്യുബിൽ ആ പാട്ട് അന്വേഷിച്ചെത്തിയത്.

പത്തു വര്‍ഷങ്ങളുടെ പഴക്കമുണ്ട് ആ പാട്ടുകഥയ്‌ക്ക്‌. പിന്നെയും പലതവണ പലയിടങ്ങളിൽ ഹരീഷ് ശ്രീരാഗമോ പാടി. പഴയ അത്രയും എതിർപ്പുകൾ ഉണ്ടായില്ലെങ്കിലും ഇപ്പോഴും കവർ പാടാൻ നീ ആര് എന്ന ചോദ്യത്തിന് ഹരീഷ് പാടി പാടി ഉത്തരം പറഞ്ഞുകൊണ്ടേയിരുന്നു.

ഇത്രയും സംഭവ വികാസങ്ങൾക്കു ഇടയിലും ഈ ഗാനത്തിന്റെ ശില്പി ശരത് എന്ത് പറയും എന്നത് ഹരീഷ് പലതവണ ആലോചിച്ചിരുന്നു.

എങ്ങനെയെങ്കിലും അദ്ദേഹത്തെ കാണണം എന്നാഗ്രഹിച്ചിരുന്നു. പത്തുവര്ഷമായുള്ള ഈ ആഗ്രഹം സഫലമായത് ജെ ബി ജങ്ഷനിലാണ്.

എന്റെ പേര് ശരത്‌സർ ആദ്യമായി പറഞ്ഞു കേൾക്കുന്നത് ജെബി ജങ്ഷനിലാണ്. എന്ന് പറയുമ്പോൾ ഹരീഷിന്റെ അകം നിറയുന്നത് പ്രേക്ഷകർക്ക് കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News