ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെതിരെ വെസ്റ്റിന്‍ഡീസിന് ഏഴ് വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 21.4 ഓവറില്‍ 105 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 13.4 ഓവറില്‍ ലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു. ക്രിസ് ഗെയിലിന്റെ വെടിക്കെട്ട് ബാറ്റിംഗില്‍ പിറന്ന അര്‍ധസെഞ്ചുറിയാണ് (34 പന്തില്‍ 50) വിന്‍ഡീസിന് വിജയം സമ്മാനിച്ചത്.
നോട്ടിംഗ്ഹാമില്‍ വിന്‍ഡീസ് പേസ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്ന പാക്കിസ്ഥാന്‍ 21.4 ഓവറില്‍ 105 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. നാല് വിക്കറ്റുമായി ഓഷേന്‍ തോമസും മൂന്ന് വിക്കറ്റുമായി ഹോള്‍ഡറുമാണ് പാക്കിസ്ഥാനെ എറിഞ്ഞിട്ടത്. റസല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 22 റണ്‍സ് വീതമെടുത്ത ഫഖര്‍ സമനും ബാബര്‍ അസമുമാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍മാര്‍. ഫഖറിനൊപ്പം ഓപ്പണറായ ഇമാം ഉള്‍ ഹഖ് രണ്ട് റണ്‍സില്‍ മടങ്ങി. പാക്കിസ്ഥാനായി മുഹമ്മദ് ആമിര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ക്രിസ് ഗെയില്‍ (50), ഷായി ഹോപ് (11), ഡാറെന്‍ ബ്രാവോ(0), നിക്കോളസ് പൂരാന്‍(34), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍(7) എന്നിവരാണ് വിന്‍ഡീസിനായി ബാറ്റേന്തിയത്. വിന്‍ഡീസിനുവേണ്ടി ഒഷാനെ തോമസ് നാല് വിക്കറ്റും, ജെയ്‌സണ്‍ ഹോള്‍ഡര്‍ മൂന്നും, റസല്‍ രണ്ടും, കോട്രെല്‍ ഒരു വിക്കറ്റും വീഴ്ത്തി.

Get real time update about this post categories directly on your device, subscribe now.