രാജ്യത്തെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേയ്ക്ക് കൂപ്പ് കുത്തി

രാജ്യത്തെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേയ്ക്ക് കൂപ്പ് കുത്തി. നാലാം പാദത്തിലെ കണക്കുകള്‍ പ്രകാരം ജിഡിപി 5.8 മാത്രം.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒന്നാം മോദി സര്‍ക്കാര്‍ പിടിച്ച് വച്ചിരുന്ന തൊഴില്‍ ഇല്ലായ്മ റിപ്പോര്‍ട്ടും പരസ്യപ്പെടുത്തി. നാല്‍പ്പത്തിയാറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴില്‍ ഇല്ലായ്മയില്‍ രാജ്യം വലയുന്നു. 2017-2018 സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ തൊഴില്‍ ഇല്ലായ്മ നിരക്ക് 6.1 ആയി ഉയര്‍ന്നു.

ആഭ്യന്തര വളര്‍ച്ച നിരക്ക് അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേയ്ക്ക് കൂപ്പ് കുത്തി. തൊഴില്‍ ഇല്ലായ്മ നിരക്ക് നാല്‍പ്പത്തിയാറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍.

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭയോഗം നടക്കുമ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ രാജ്യത്തെ ഭയപ്പെടുത്തുന്നു.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം പുറത്ത് വിട്ട 2018-19 സാമ്പത്തിക വര്‍ഷത്തെ നാലാം പാദമായ ജനുവരി-മാര്‍ച്ച് മാസങ്ങളിലെ ആഭ്യന്തരത വളര്‍ച്ച നിരക്കിലാണ് ക്രമാതീതമായ കുറവ് കാണുന്നത്.

കൃഷി, വ്യവസായം,നിര്‍മ്മാണം എന്നീ മേഖലകളില്‍ കഴിഞ്ഞ 9 മാസത്തിനിടെ ഉണ്ടായ തകര്‍ച്ച ആഭ്യന്തരവളര്‍ച്ചാ നിരക്കിനെ പിന്നോട്ടടിച്ചു.

ഒന്നാം മോദി സര്‍ക്കാരിന്റെ അവസാന കാലത്താണ് രാജ്യം ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ ഏറെ പിന്നോട്ട് പോയത് എന്നതും ശ്രദ്ധേയം.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞ് വച്ചിരുന്ന കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ തൊഴില്‍ ഇല്ലായ്മ കണക്ക് രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പരസ്യപ്പെടുത്തി.

ഇത് പ്രകാരം 1972-73 വര്‍ഷത്തിന് ശേഷം ഉണ്ടായ ഏറ്റവും വലിയ തൊഴില്‍ ഇല്ലായ്മ നിരക്കിലാണ് രാജ്യം. 6.1 ശതമാനം.

നാല്‍പ്പത്തിയാറ് വര്‍ഷത്തിന് ശേഷം തൊഴില്‍ മേഖലയിലുണ്ടായ തകര്‍ച്ച തിരഞ്ഞെടുപ്പ് സമയത്ത് പുറത്തറിയാതിരിക്കാന്‍ മോദി സര്‍ക്കാര്‍ ഇടപെട്ടിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here