വയനാട്ടിലെ കര്‍ഷക ആത്മഹത്യ; രാഹുല്‍ ഗാന്ധിയുടെ കത്തിന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: വയനാട്ടിലെ പനമരം പഞ്ചായത്തില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി അയച്ച കത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.

കർഷകരെ സഹായിക്കുന്നതിനായി ഈ കലണ്ടർ വർഷം അവസാനം വരെ കാർഷിക വായ്പകൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട‌്. രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള കർഷകർ കാർഷിക വായ്പകൾ തിരിച്ചടയ്ക്കാനാകാതെ ബുദ്ധിമുട്ടുന്നുണ്ടെന്നും അവരുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഒപ്പം നില്‍ക്കണമെന്ന് പിണറായി വിജയന്‍ മറുപടി കത്തിൽ വ്യക്തമാക്കി.

വാണിജ്യ ബാങ്കുകളിൽ നിന്നുള്ള കാർഷിക വായ്പകൾ സർഫാസി നിയമത്തിന് കീഴിലാണ് വരുന്നത‌്. ഇത് കേന്ദ്ര സർക്കാരിന്റെ കീഴിലാണ‌്.

ഇത് പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് പിണറായി പറഞ്ഞു. പാർലമെന്റിൽ ഈ പ്രശ്നം അവതരിപ്പിക്കുന്നതിന് രാഹുൽ ഒപ്പം നിൽക്കുമെന്ന് കരുതുന്നുവെന്നും സംഭവത്തില്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ടെന്നും പിണറായി കത്തിൽ വ്യക്തമാക്കി.

വയനാടില്‍ ദിനേശ് കുമാർ എന്ന കർഷകൻ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റും വയനാട് എംപിയുമായ രാഹുല്‍ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News