ഓട്ടോണമി അപ്പ്രൂവൽ കമ്മിറ്റി നാളെ തിരുവനന്തപുരത്ത് യോഗം ചേരും

സംസ്ഥാനത്തെ കോളേജുകൾക്ക് സ്വയംഭരണപദവി നൽകുന്നത് അടക്കമുള്ള വിഷയങ്ങളിൽ തീരുമാനം കൈകൊള്ളാൻ നിയമപരമായി ചുമതല പെടുത്തിയിട്ടുള്ള സ്റ്റാറ്റ്യുറ്ററി സമിതിയാണ് അപ്രൂവൽ സമിതി.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കേരള, എം ജി, കാലിക്കറ്റ്‌, കണ്ണൂർ സർവകലാശാലകളുടെ വൈസ്ചാൻസലർമാരും പങ്കെടുക്കും.

ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇതാദ്യമായി ഓട്ടോണമി അപ്രൂവൽ കമ്മിറ്റിയുടെ യോഗം ചേരുകയാണ്. ഓട്ടോണമസ് കോളേജുകളുടെ അക്കാദമിക മാറ്റങ്ങൾ അടക്കമുള്ള വിഷയങ്ങൾ പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ രൂപീകരിച്ചിരുന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട്‌ അടക്കമുള്ള വിവിധ വിഷയങ്ങൾ യോഗം പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News