വിര്‍ജീനിയയിൽ മുന്‍സിപ്പല്‍ കെട്ടിടത്തില്‍ വെടിവെപ്പ‌്; അക്രമി ഉള്‍പ്പടെ 12 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ വിര്‍ജീനിയയിലെ മുന്‍സിപ്പല്‍ കെട്ടിടത്തില്‍ വെടിവെപ്പ‌്. 12 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസ് തിരിച്ച് നടത്തിയ വെടിവെപ്പില്‍ അക്രമിയും കൊല്ലപ്പെട്ടു. വെര്‍ജീനയിലെ മുനിസിപ്പല്‍ ജീവനക്കാരനാണ് പ്രതിയെന്ന് പോലീസ് വെളിപ്പെടുത്തി.

നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനുള്ളില്‍ തോക്കുമായി എത്തിയ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം.

ജീവനക്കാര്‍ ജോലി അവസാനിപ്പിച്ച് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് അക്രമി വെടിയുതിര്‍ത്തത്. ഇയാളുടെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News