
ഇന്ന് നടക്കാനിരിക്കുന്ന കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗത്തില്‍ നിന്ന് രാഹുല്‍ വിട്ടുനിന്നേക്കുമെന്ന് സൂചന. അധ്യക്ഷ പദം ഒഴിയാനുള്ള തീരുമാനത്തിൽ രാഹുൽ ഗാന്ധി ഉറച്ചു നില്‍ക്കുന്നതിനിടെയാണ് യോഗം ചേരുന്നത്.
രാവിലെ പത്തരയ്ക്ക് പാര്‍ലമെന്‍റിലാണ് യോഗം ചേരുന്നത്. രാഹുല്‍ തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്നും ലോക്സഭാ കക്ഷി നേതൃത്വം ഏറ്റെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെടാനിരിക്കെയാണ് യോഗത്തില്‍ രാഹുല്‍ പങ്കെടുത്തേക്കില്ലെന്ന് സൂചനകള്‍ പുറത്തുവരുന്നത്. അതേസമയം സോണിയ ഗാന്ധിയെ പാര്‍ലമെന്‍ററി പാര്‍ട്ടി ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കും.
ലോക്സഭാ കക്ഷി നേതാവ് ആരാകണമെന്ന് പിന്നീട് സോണിയാ ഗാന്ധി തീരുമാനിക്കും. പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ സജീവമാകുന്നതിനിടെയാണ് കോണ്‍ഗ്രസ് നിര്‍ണ്ണായക യോഗം ചേരുന്നത്. അതേസമയം രാഹുല്‍ ലോക്സഭാ കക്ഷി നേതാവാകണമെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഇന്ന് നടക്കാനിരിക്കുന്ന യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളടക്കം ഇക്കാര്യം രാഹുലിനോട് ആവശ്യപ്പെടാനിരിക്കെയാണ് കെ മുരളീധരന്‍റെ പ്രതികരണം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here