വടകരയില്‍ എസ്എഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ആര്‍എസ്എസിന്‍റെ ബോംബാക്രമണം

വടകര കീഴലിൽ എസ്എഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ആർ എസ് എസ്സുകാർ ബോംബേറിഞ്ഞു. എസ് എഫ് ഐ മേമുണ്ട ലോക്കൽകമ്മിറ്റി പ്രസിഡന്റ് രാഹുൽ കൃഷ്ണയുടെ വീടിന് നേരെയാണ് അക്രമണം നടന്നത്.

വെള്ളിയാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് ബോംബേറുണ്ടായത്. സ്ഫോടനത്തിൽ വീടിന്റെ തൂണും ജനൽ ചില്ലുകളും തകർന്നു. 3 പേരാണ് വീടിന് നേരെ ബോംബെറിഞ്ഞതെന്ന് വ്യക്തമായിട്ടുണ്ട്.

വടകര സി ഐ അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ബോംബ് സ്ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി. അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ പിടികൂടണമെന്ന് സി പി ഐ (എം) ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News