”മോദിയും ബിജെപിയും യുവജനങ്ങളോട് മാപ്പ് പറയണം”

തൊഴിലില്ലായ്മ അതി രൂക്ഷമാണെന്നും 2014ല്‍ യുവജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാത്ത സര്‍ക്കാറായിരുന്നു രാജ്യം കഴിഞ്ഞ 5 വര്‍ഷം ഭരിച്ചെതെന്ന് DYFI ഉള്‍പ്പെടെയുള്ള യുവജന സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും ഉയര്‍ത്തിയ വിമര്‍ശനം മോദിയും കൂട്ടരും അന്ന് തള്ളിക്കളഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷ കാലയളവിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് കുതിച്ചെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര സ്ഥിതിവിവര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. 201718 വര്‍ഷത്തില്‍ തൊഴിലില്ലായ്മ നിരക്ക് ആകെ തൊഴില്‍ശക്തിയുടെ 6.1 ശതമാനമായി ഉയര്‍ന്നുവെന്ന് സ്ഥിതിവിവര മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

മാസങ്ങള്‍ക്കുമുമ്പുതന്നെ റിപ്പോര്‍ട്ട് തയ്യാറായിരുന്നെങ്കിലും പുറത്തുവിട്ടിരുന്നില്ല. ഒരു ദേശീയ ദിനപത്രത്തില്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വന്നെങ്കിലും അന്തിമകണക്കല്ലെന്ന നിലപാടാണ് മന്ത്രാലയം സ്വീകരിച്ചത്.

രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റതിനു പിന്നാലെയാണ് തൊഴിലില്ലായ്മ കണക്ക് പുറത്തുവിടാന്‍ മന്ത്രാലയം തയ്യാറായത്. നേരത്തെ പുറത്തുവന്ന കണക്കുകള്‍ അതേപടി ശരിവയ്ക്കുന്നതാണ് റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശപ്രകാരം തൊഴില്‍ റിപ്പോര്‍ട്ട് പൂഴ്ത്തുകയായിരുന്നു.

കണക്കുകള്‍ പ്രകാരം നഗരങ്ങളിലെ യുവാക്കള്‍ക്കിടയില്‍ 7.8 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ഗ്രാമങ്ങളിലിത് 5.3 ശതമാനമാണ്. പുരുഷന്മാര്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് 6.2 ശതമാനവും സ്ത്രീകള്‍ക്കിടയില്‍ 5.7 ശതമാനവുമാണ്. മോഡി സര്‍ക്കാരിന്റെ കറന്‍സി പിന്‍വലിക്കല്‍ നടപടിക്കു പിന്നാലെയാണ് തൊഴിലില്ലായ്മ നിരക്ക് കുതിച്ചത്.

രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഉടനെ കേന്ദ്രസ്ത്ഥി വിവര മന്ത്രാലയം കുറ്റസമ്മതം നടത്തിയിരിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ 5 വര്‍ഷം യുവജനങ്ങളോട് ചെയ്ത കൊടും വഞ്ചനക്ക് മോദിയും സംഘപരിവാരും യുവജനങ്ങളോട് മാപ്പ് പറയണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News