കേരളാ കോണ്‍ഗ്രസിലെ കത്ത് വിവാദം, പ്രസ്താവന യുദ്ധത്തിലേക്ക്

പിജെ ജോസഫിന്റെ കത്തിനെതിരെ ജോസ് കെ മാണി എംപി.

കത്തുകള്‍ നല്‍കിയത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയെന്നും ജോസ് കെ മാണി. കത്ത് പാര്‍ട്ടി ഭരണഘടനാ വിരുദ്ധമെന്ന തോമസ് ചാഴിക്കാടന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ജോയി എബ്രഹാം. കേരളാ കോണ്‍ഗ്രസില്‍ കത്ത് വിവാദം പ്രസ്താവന യുദ്ധത്തിലേക്ക് നീങ്ങുന്നു.

പിജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനും സ്പീക്കര്‍ക്കും നല്‍കിയ കത്തുകള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ ചെയര്‍മാന്‍ ഇന്‍ ചാര്‍ജ്, ആക്ടിങ്ങ് ചെയര്‍മാന്‍, ടെംബററി ചെയര്‍മാന്‍ എന്നീ മൂന്നു പദവികള്‍ സംബന്ധിച്ച പരാമര്‍ശം കേരളാ കോണ്‍ഗ്രസ്സ് എമ്മിന്റെ ഭരണഘടനയില്‍ ഇല്ല.

പിജെ ജോസഫിന്റെ കത്ത് പാര്‍ട്ടി ഭരണഘടനാ വിരുദ്ധമാണെന്ന തോമസ് ചാഴിക്കാടന്റെ അഭിപ്രായം ശരിവച്ച ജോസ് കെ മാണി സംസ്ഥാന കമ്മറ്റി വിളിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചു.

പിജെ ജോസഫിന്റെ കത്തില്‍ ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറിയെ തെരെഞ്ഞെടുത്തതായും പരാമര്‍ശിക്കുന്നുണ്ട്. ചെയര്‍മാന്റെ മാത്രം അധികാര പരിധിയില്‍ വരുന്ന നിയമനമാണിതെന്നും ചെയര്‍മാന്‍ മരണപ്പെട്ട സാഹചര്യത്തില്‍ ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി എന്ന പദവിയും ഇല്ലാതായിരിക്കുകയാണെന്നുമായിരുന്നു തോമസ് ചാഴികാടന്റെ പ്രസ്താവന.

ഇതിനെതിരെ ജോയ് എബ്രഹാം മറുപടി പ്രസ്താവനയിറക്കി. ജനറല്‍ സെക്രട്ടറിയെ നീക്കം ചെയ്യാന്‍ സ്റ്റിയറിംഗ് കമ്മറ്റിയുടെ അംഗീകാരം വേണം. പാര്‍ട്ടി ഭരണഘടനയിലെ ഈ വസ്തുത മനസിലാക്കാതെയാണ് ചാഴികാടന്റെ പ്രസ്താവനയെന്നും ജോയി എബ്രഹാം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News