സംസ്ഥാനത്ത് ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ററി ഏകീകരണം നടപ്പിലാക്കി ഉത്തരവിറങ്ങി

സംസ്ഥാനത്ത് ഹൈസ്കൂൾ-ഹയർസെക്കന്‍ററി ഏകീകരണം നടപ്പാക്കി ഉത്തരവിറങ്ങി. ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള സ്കൂൾ വിദ്യാഭ്യാസം ഇനി ഒരു ഡയറക്ടറേറ്റിന് കീ‍ഴിലാകും.

ലയനം ശുപാർശ ചെയ്ത ഖാദർ കമ്മിറ്റി റിപ്പോർട്ട് ക‍ഴിഞ്ഞ മന്ത്രിസഭാ യോഗമാണ് അംഗീകരിച്ചത്. ഇൗ അധ്യയന വർഷം മുതൽ ഘട്ടം ഘട്ടമായി ലയനം നടപ്പാക്കുമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസം ഇനി ഒരു കുടക്കീഴിൽ. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ നിയന്ത്രണവും ഏകോപനവും ഒരു ഡയറക്ടറേറ്റിന് കീ‍ഴിലാക്കിയാണ് ഉത്തരവിറങ്ങിയത്.

നിലവിലുണ്ടായിരുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കന്ററി ഡയറക്ടറേറ്റ് എന്നീ മൂന്ന് ഡയറക്ടറേറ്റുകളെയും സംയോജിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറൽ എജ്യുക്കേഷൻ എന്ന പൊതുസംവിധാനം നിലവിൽ വന്നു.

പരീക്ഷാഭവനുകൾ ഏകോപിപ്പിച്ച് കമ്മീഷണർ ഫോർ ഗവൺമെന്‍റ് എക്സാമിനേഷനും രൂപീകരിച്ചിട്ടുണ്ട്. ഡയറക്ടർ ഓഫ് ജനറൽ എജ്യുക്കേഷൻ തന്നെയാകും പരീക്ഷാ കമ്മീഷണർ.

ഐ എഎസ് കേഡറിലുള്ള ഉദ്യോഗസ്ഥനാകും ഇതിന്‍റെ ചുമതല. ഒന്നുമുതൽ ഹയർസെക്കന്‍ററി തലം വരെയുള്ള സ്ഥാപനത്തിന്‍റെ മേധാവി പ്രൻസിപ്പലായിരിക്കും. നിലവിലുള്ള ഹെഡ്മാസ്റ്റർ വൈസ് പ്രൻസിപ്പാൾ ആകും.

ഹൈസ്കൂളിന്‍റെ നിലവിലുള്ള ഓഫീസ് സംവിധാനം ഹയർസെക്കന്‍ററിക്ക് കൂടി ബാധകമാക്കി പൊതു ഓഫീസായി മാറും. ശമ്പള വിതരണത്തിന് ഏകീകൃത സംവിധാനം വരുന്നത് വരെ നിലവിലുള്ള സംവിധാനം തുടരും.

ഹയർസെക്കന്‍ററി ഇല്ലാത്ത സ്കൂളുകളിൽ നിലവിലെ സമ്പ്രദായം അതേപടി തുടരും. ഖാദർ കമ്മിറ്റി റിപ്പോർട്ട് ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. ആദ്യ ഘട്ടം ജുൺ 6ന് ആരംഭിക്കുന്ന ഇൗ അധ്യയനവർഷം നടപ്പാക്കി തുടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News