വ്യാപാരത്തില്‍ മുന്‍ഗണന നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല; മോദി സര്‍ക്കാരിന് തിരിച്ചടിയായി അമേരിക്കന്‍ തീരുമാനം

ദില്ലി: വ്യാപാരത്തില്‍ മുന്‍ഗണന നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് അമേരിക്ക.

ജിഎസ്പി ആനുകൂല്യം ജൂണ്‍ 5 മുതല്‍ നിര്‍ത്തലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. അധികാരം ഏറ്റെടുത്ത ഉടനെയുണ്ടായ അമേരിക്കന്‍ തീരുമാനം മോദി സര്‍ക്കാരിന് തിരിച്ചടിയായി.

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ വേണ്ടത്ര മുന്‍ഗണന നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് ജിഎസ്പി ആനുകൂല്യം ജൂണ്‍ 5 മുതല്‍ നിര്‍ത്തലാക്കാനുള്ള അമേരിക്കന്‍ തീരുമാനം. വികസ്വര രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനായാണ്അമേരിക്ക ജിഎസ്പി ആനുകൂല്യം നല്‍കുന്നത്.

വികസ്വര രാജ്യങ്ങള്‍ക്ക് അമേരിക്ക മുന്‍ഗണന നല്‍കുമ്പോള്‍ പകരമായി ഈ രാജ്യങ്ങള്‍ അവരുടെ വിപണി അമേരിക്കന്‍ കമ്പനികള്‍ക്ക് തുറന്ന് കൊടുക്കണം. എന്നാല്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി കൂടുതലും ഇറക്കുമതി കുറവുമാണ് ഇതാണ് യുഎസിന്റെ അനിഷ്ടത്തിന് വഴിയൊരുക്കിയത്.

അധികാരം ഏറ്റെടുത്ത ഉടനെയുണ്ടായ അമേരിക്കന്‍ തീരുമാനം മോദി സര്‍ക്കാരിന് തിരിച്ചടിയായി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി അടുത്ത സുഹൃത്ത് ബന്ധം ഉണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശ വാദം. എന്നാല്‍ ഈ സൗഹൃദം നയതന്ത്ര തലത്തില്‍ മോദിക്ക് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് അമേരിക്കന്‍ നടപടി.

എന്നാല്‍ കേന്ദ്രവാണിജ്യ മന്ത്രാലയം പ്രശ്നം പരിഹരിക്കാനാകുമെന്ന നിലപാടിലാണ്. ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം സാധ്യമാകുമെന്ന് വാണിജ്യ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.

അമേരിക്കന്‍ നടപടിമൂലമുണ്ടാകാന്‍ പോകുന്ന സാമ്പത്തിക വ്യാപാര പ്രതിസന്ധിയില്‍ പ്രധാനമന്ത്രി സമഗ്രമായ പ്രതികരണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News