മുംബൈയില്‍ ബിജെപി എംഎല്‍എയുടെ സ്‌കൂളില്‍ ആയുധ പരിശീലനം; പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു

മുംബൈയില്‍ ബിജെപി എംഎല്‍എയുടെ സ്‌കൂളില്‍ ആയുധ പരിശീലനം. സ്‌കൂളില്‍ പരിശീനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ തോക്കുമായി നില്‍ക്കുന്ന ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തതോടെയാണ് വിവരം പുറം ലോകമറിയുന്നത്. മിരാ റോഡിലുള്ള സെവന്‍ ഇലവന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ബജ്‌റംഗ്ദളിന്റെ നേതൃത്വത്തില്‍ ആയുധ പരിശീലനം നല്‍കി വന്നത്.

സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സ്‌കൂളില്‍ നടക്കുന്ന പരിശീലനത്തിന്റെ ചിത്രങ്ങളുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. ബിജെപി എംഎല്‍എ നരേന്ദ്ര മേത്തയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വിദ്യാലയം.

കുട്ടികളുടെ കൈയ്യില്‍ തോക്ക് ഏല്‍പ്പിച്ച് ഇതില്‍ തിരകള്‍ നിറയ്ക്കാനും നിറയൊഴിക്കാനുമുള്ള ആയുധ മുറകളാണ് പരിശീലിപ്പിക്കുന്നതെന്ന് ചിത്രങ്ങള്‍ വെളിവാക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളടക്കം നിരവധി പേര്‍ക്കാണ് പരിശീലനം നല്‍കിയിരുന്നത്.

ക്യാമ്പിലെത്തുന്ന കുട്ടികള്‍ക്ക് പിസ്റ്റള്‍ തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിലാണ് പരിശീലനം നല്‍കുന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷത്തിന് ഉത്തരവിട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News