
മ. അപകടമുണ്ടായി പത്ത് മിനിറ്റിനുളളില്‍ താന്‍ സംഭവസ്ഥലത്ത് കൂടി കടന്നുപോയിരുന്നെന്നും അസ്വാഭാവികത തോന്നിയിരുന്നുവെന്നും സോബി.
ഇക്കാര്യം ബാലഭാസ്ക്കറിന്‍റെ മാനേജരായ പ്രകാശ് തന്പിയോട് പറഞ്ഞെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല. സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രകാശ് തന്പി അറസ്റ്റിലായപ്പോള്‍ വീണ്ടും സംശയം വര്‍ദ്ധിച്ചതിനാലാണ് ഇക്കാര്യം തുറന്നുപറയുന്നതെന്നും കലാഭവന്‍ സോബി പറഞ്ഞു.
ബാലഭാസ്ക്കറുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന് പത്ത് മിനിറ്റിനുളളില്‍ താന്‍ അതുവഴി കടന്നുപോയിരുന്നുവെന്ന് കലാഭവന്‍ സോബി പറഞ്ഞു.
അപകടത്തില്‍പ്പെട്ടത് ബാലഭാസ്ക്കറാണെന്ന് അറിഞ്ഞിരുന്നില്ല. ആ സമയത്ത് ചിലയാളുകളെ കണ്ടത് അസ്വാഭാവികതയുണ്ടാക്കിയെന്നും സോബി പറഞ്ഞു.
തനിക്ക് തോന്നിയ അസ്വാഭാവികത ബാലഭാസ്ക്കറിന്‍റെ മാനേജര്‍ പ്രകാശ് തന്പിയോട് പറഞ്ഞെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല. ഇപ്പോള്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രകാശ് തന്പിയെ അറസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയണമെന്ന് തോന്നിയതെന്നും സോബി.
2018 ഓഗസ്റ്റ് 25ന് പുലര്‍ച്ചെയാണ് പളളിപ്പുറം താമരക്കുളത്ത് വച്ചുണ്ടായ കാറപകടത്തില്‍ ബാലഭാസ്ക്കറും മകളും കൊല്ലപ്പെട്ടത്. മകള്‍ തേജസ്വിനി തത്ക്ഷണം മരിച്ചിരുന്നു.
ബാലഭാസ്ക്കര്‍ ദിവസങ്ങളോളം വെന്‍റിലേറ്ററില്‍ കഴിഞ്ഞ ശേഷം ഒക്ടോബര്‍ രണ്ടിനാണ് മരിക്കുന്നത്. അന്ന് തന്നെ മരണവുമായി ബന്ധപ്പെട്ട് ചില ദുരൂഹതകള്‍ പുറത്തുവന്നിരുന്നു. അവ ബലപ്പെടുത്തുന്നതാണ് കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here