മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കണം; സുപ്രീം കോടതി വിധി പാലിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി എസി മൊയ്തീന്‍

മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന സുപ്രീം കോടതി വിധി പാലിക്കപ്പടേണ്ടതുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയാതീൻ‍.

നിയമത്തിനുള്ളില്‍ നിന്ന് താമസക്കാര്‍ക്ക് വേണ്ടി സഹായം ചെയ്യുംമെന്നും തിരുവനന്തപുരത്ത് വിളിച്ച് ചേർത്തയോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം ഫ്ലാറ്റുടമകള്‍ സുപ്രീംകോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി നൽകാൻ തീരുമാനിച്ചു..

മരടിലെ ഫ്ലാറ്റുകൾ പൊളിച്ച് നീക്കണമെന്ന സുപ്രീകോടതി വിധി എങ്ങനെ നടപ്പിലാക്കാനാകുമെന്ന് മരട് നഗരസഭ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.

തുടർന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയാതീൻ‍ നഗരസഭാ പ്രതിനിധികളേയും പ്രദേശത്തെ ജനപ്രതിനിധികളുടേയും ഫ്ലാറ്റ് ഉടമകളുടേയും യോഗം വിളിച്ചത്.

മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന സുപ്രീം കോടതി വിധി പാലിക്കപ്പടേണ്ടതുണ്ടെന്നും പൊളിക്കുമ്പോ‍ഴുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നം പഠിക്കാൻ ചെന്നൈ ഐ ഐ റ്റിയോട് ആ‍വശ്യപെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം തങ്ങളെ ഇതുവരെ കോടതി കേട്ടിട്ടില്ലെന്നും പുനപരിശോധനാ ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുമെന്നും യോഗത്തിന് ശേഷം ഫ്ലാറ്റുടമകൾ പറഞ്ഞു.

കോടതി വിധി നടപ്പിലാക്കേണ്ട ഉത്തരവാദിത്വം നഗരസഭക്കാണെന്നും അതിന് വേണ്ടുന്ന ചെലവ് നഗരസഭയാണ് വഹിക്കേണ്ടതെന്നും യോഗത്തിന് ശേഷം മാധ്യമങ്ങളെകണ്ട മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here