ദക്ഷിണകേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് പത്തനംതിട്ട മേഖല വാർഷിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പത്തനംതിട്ട:ദക്ഷിണകേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് ഏപ്രിൽ 16, 17 തീയതികളിൽ നടത്തിയ വാർഷിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

99 ശതമാനമാണ് വിജയം. കുലശേഖരപതി മിഫ്താഹുൽ ഉലൂം മദ്റസ ഏഴാം ക്ലാസ് വിദ്യാർത്ഥിനി അഫ്സിന ഫാത്തിമ, ആറാം ക്ലാസ് വിദ്യാർത്ഥിനി പാറൽ ശംസുൽ ഇസ്ലാം മദ്റസ ബീഗം എസ്. സുൽത്താന എന്നിവർ എല്ലാ വിഷയങ്ങൾക്കും അ+ നേടി.

വാർഷിക പരീക്ഷയിൽ പങ്കെടുത്ത് വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥി–വിദ്യാർത്ഥിനികളെയും മാനേജ്മെൻ്റിനെയും മദ്റസ മുഅല്ലിമുകളെയും മേഖല കമ്മിറ്റി അനുമോദിച്ചു.

വേനൽ അവധിക്ക്ശേഷം ജൂൺ 15 ന് 9 മണിക്ക് മേഖലാതല പ്രവേശനാഘോഷം (ഇഫ്ത്തിതാഹ് ദിറായ മബ്റൂഖ് 2019) നടക്കുമെന്നും 16 ന് 9 മണിക്ക് എല്ലാ മദ്റസകളിലും പ്രവേശനാഘോഷത്തോടെ അദ്ധ്യയന ആരംഭം കുറിക്കുമെന്നും മേഖലാ പ്രസിഡൻ്റ് സി.എച്ച്. സൈനുദ്ദീൻ മൗലവി, ജനറൽ സെക്രട്ടറി എം.എച്ച്. അബ്ദുൽ റഹീം മൗലവി, പരീക്ഷാവിഭാഗം ജനറൽ കൺവീനർ മുഹിയ്യദ്ദീൻ മൗലവി എന്നിവർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here