
ഇടുക്കി: ഇടുക്കി ഉടുമ്പന്‍ ചോലയില്‍ കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ സിപിഎഐഎം പ്രവര്‍ത്തകന്‍ ശെല്‍വരാജ് മരണപ്പെട്ടു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനത്തിനിടെ ശെല്‍വരാജിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
ആഹ്ലാദപ്രകടനം കടന്നുപോകുന്ന വഴിയില്‍ നില്‍ക്കുകയായിരുന്ന ശെല്‍വരാജിനെ കോണ്‍ഗ്രസുകാര്‍ ടൈലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ് കഴിഞ്ഞ ഒമ്പത് ദിവസമായി ചികിത്സയിലായിരുന്നു ശെല്‍വരാജ്. വിജയത്തിന്റെ ഹുങ്കില്‍ ആക്രമണം അഴിച്ചുവിടുന്നതിലൂടെ കോണ്‍ഗ്രസ് എന്താണ് ഉദ്ദേശിക്കുന്നതെന്നും ശെല്‍വരാജിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസും ഡീന്‍ കുര്യാക്കോസും മറുപടിപറയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here