വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; കൊച്ചിയില്‍ നിപ സ്ഥിരീകരിച്ചിട്ടില്ല

കൊച്ചി: മസ്‌തിഷ‌്കജ്വരം ബാധിച്ച‌് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പുരുഷ രോഗിക്ക‌് നിപ വൈറസ‌് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന‌് ആശുപത്രി അധികതർ അറിയിച്ചു.

രോഗബാധ കത്യമായി കണ്ടെത്താൻ കഴിയാത്തതിനാൽ കൂടുതൽ പരിശോധനക്ക‌് സാമ്പിൾ ശേഖരിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ വാർത്തകൾ പ്രചരിച്ചതിനെത്തുടർന്നാണ്‌ വിശദീകരണം.

പറവൂർ വടക്കേക്കര തുരുത്തിപ്പുറത്തു നിന്ന‌് കഴിഞ്ഞ 30 നാണ‌് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത‌്. രോഗബാധ കണ്ടെത്താൻ ആശുപത്രിയിലെ പരിശോധനകളിലൂടെ കഴിയാത്തതിനെ തുടർന്ന‌് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം കെ കുട്ടപ്പനെ വിവിരമറിയിക്കുകയായിരുന്നു.

ഡിഎംഒ എത്തി പരിശോധനക്ക‌് രോഗിയിൽ നിന്ന‌് സാമ്പിളുകൾ ശേഖരിച്ചു. ഇത‌് ആലപ്പുഴയിലെയൊ മണിപ്പാലിലെയൊ വൈറൊളജി ഇൻസ‌്റ്റിറ്റ്യൂട്ടിലേിക്ക‌് വിദഗ‌്ദ പരിശോധനക്ക‌് അയക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here