കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ജോസ് കെ മാണി വിഭാഗം പങ്കെടുക്കില്ല

കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ജോസ് കെ മാണി വിഭാഗം പങ്കെടുക്കില്ല. ഈ മാസം ഒന്‍പതിനകം പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കുമെന്നായിരുന്നു പി ജെ ജോസഫ് പ്രഖ്യാപിച്ചത്.

എന്നാല്‍ ജനാധിപത്യ രീതിയില്‍ ചെയര്‍മാനെ തീരുമാനിക്കാതെ പാര്‍ലമെന്റ് പാര്‍ട്ടി യോഗം അനുവദിക്കാനാകില്ലെന്ന് നിലപാടെടുത്ത മാണി വിഭാഗം ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.

ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് സമവായത്തിലൂടെ വേണമെന്ന നിലപാടില്‍ പി ജെ ജോസഫ് ഉറച്ച് നില്‍ക്കുമ്പോള്‍ സംസ്ഥാന കമ്മറ്റി വിളിച്ച് ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്ന ആവശ്യമാണ് ജോസ് കെ മാണിക്കുള്ളത്. ഇരുനേതാക്കളും വിട്ടുവീഴ്ച്ചക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ തര്‍ക്കപരിഹാരത്തിനുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ വഴിമുട്ടി.

അണികള്‍ തെരുവിലും നേതാക്കള്‍ പ്രസ്താവനകളിലുടെയും യുദ്ധം തുടങ്ങി. അതിനിടെയാണ് ഈ മാസം ഒന്‍പതിനകം പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കുമെന്ന് പി ജെ ജോസഫ് പ്രഖ്യാപിച്ചത്. പക്ഷെ സംസ്ഥാന കമ്മറ്റി ചേര്‍ന്ന് ചെയര്‍മാനെ തീരുമാനിക്കാതെ പാര്‍ലമെന്റ് പാര്‍ട്ടി യോഗം അനുവദിക്കാനാകില്ലെന്ന നിലപാട് കടുപ്പിച്ച ജോസ് കെ മാണി വിഭാഗം

കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ല. ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് മാണി വിഭാഗത്തിന്റെ തീരുമാനം. അതേസമയം, ഈ മാസം ഒന്‍പതിനകം കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനാകാനുള്ള ശ്രമം ജോസ് കെ മാണി ക്യാമ്പ് തുടങ്ങിയിട്ടുണ്ട്.

രൂക്ഷമായ തര്‍ക്കത്തിനിടെ നിശബ്ദനായി നിലകൊള്ളുന്ന മുതിര്‍ന്ന നേതാവ് സി എഫ് തോമസ് എം എല്‍ എ യുടെ നിലപാടുകളും ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവിയില്‍ നിശ്ചചയിക്കുന്നതില്‍ നിര്‍ണായകമാണ്. അതേ സമയം സി എഫ് തോമസ് മറുകണ്ടം ചാടിയാല്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ പിളര്‍പ്പ് അനിവാര്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News