സമ്പൂര്‍ണ മാലിന്യ സംസ്‌ക്കരണ രംഗത്ത് പുതു കാല്‍വെയ്പുമായി ഏറാമല ഗ്രാമപഞ്ചായത്ത്

വികസന പാതയിലൂടെ സഞ്ചരിക്കുന്ന ഓര്‍ക്കാട്ടേരി ടൗണും ഏറാമല പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലും ദീര്‍ല കാലമായി അനുഭവിക്കുന്ന മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി സമ്പൂര്‍ണ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് യാഥാര്‍ത്ഥ്യമാവുന്നു . ജൂണ്‍ മൂന്നിന് നാല് മണിക്ക് തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ സമ്പൂര്‍ണ മാലിന്യപ്ലാന്റ് ഉദ്ഘാടനം ചെയ്യും.

ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും തരം തിരിച്ച് ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യുന്ന ആധുനിക രീതിയിലുള്ള പ്ലാന്റ് ആണ് ഏറാമല പഞ്ചായത്ത് ഓഫീസിനടുത്തായി പണിതത്. 50 സെന്റ് സ്ഥലത്ത് 45 ലക്ഷം രൂപ മുതല്‍ മുടക്കില്‍ സര്‍ക്കാര്‍ ഏജന്‍സിയായ പാലക്കാട് ഐആര്‍ടിസിയാണ് പ്ലാന്റ് സജ്ജമാക്കിയത്.

ഓഫീസ്, മെഷിനറി, ബയോഗ്യാസ് പ്ലാന്റ്, ചുറ്റുമതില്‍ എന്നിവയും പ്ലാന്റിന്റെ ഭാഗമായുണ്ട് തൊഴിലാളികള്‍ക്ക് വിശ്രമിക്കാനുള്ള കേന്ദ്രവും ഇവിടെയുണ്ട്. 38 ഹരിതസേനാംഗങ്ങളാണ് കര്‍മ്മനിരതരായുള്ളത്.

ജൈവ, അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചാണ് ചെന്നൈ നാച്ചുറല്‍ ഗാര്‍ഡ് വേസ്റ്റ് മാനേജ്‌മെന്റിന് നല്‍കുന്നത്. എല്ലാ മാസവും വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നുണ്ട്. വര്‍ഷത്തില്‍ ഒരു തവണ കുപ്പിച്ചില്ല്, പഴയ വസ്ത്രങ്ങള്‍ എന്നിവയും ശേഖരിക്കുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here